Home കർണാടക പ്രൈവറ്റ് മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് വേണ്ടി 80 ജൻ ഔഷധികള്‍ പൂട്ടിച്ച്‌ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍;.തീരുമാനം റദ്ദാക്കി ഹൈക്കോടതി

പ്രൈവറ്റ് മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് വേണ്ടി 80 ജൻ ഔഷധികള്‍ പൂട്ടിച്ച്‌ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍;.തീരുമാനം റദ്ദാക്കി ഹൈക്കോടതി

by admin

ബെംഗളൂരു: പ്രൈവറ്റ് മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാന്‍ വേണ്ടി 80 ജൻ ഔഷധികള്‍ പൂട്ടിച്ച്‌ കർണാടകയിലെ കോണ്‍ഗ്രസ് സർക്കാർ.പാവങ്ങളുടെ കഞ്ഞിയി്ല്‍ പാറ്റയിടുന്ന ഈ നടപടി ഇപ്പോള്‍ റദ്ദാക്കിയിരിക്കുകയാണ് കര്‍ണ്ണാടക ഹൈക്കോടതി.കര്‍ണ്ണാടകയിലെ മുഴുവന്‍ താലൂക്ക് ആശുപത്രികളുടെയും അടുത്താണ് പ്രധാനമന്ത്രിയുടെ പേരിലുള്ള ജനൗഷധികള്‍ പ്രവര്‍ത്തിക്കുന്നത്.

ഇവിടെ സാധാരണ മെഡിക്കല്‍ സ്റ്റോറുകളിലെ മരുന്നുകളേക്കാള്‍ വന്‍ വിലക്കുറവിലാണ് മരുന്ന് നല്‍കുന്നത്. അതിനാല്‍ തന്നെ പാവങ്ങള്‍ക്ക് വലിയ ആശ്വാസമാണ് ജനൗഷധി സ്റ്റോറുകള്‍.രാഷ്‌ട്രീയത്തില്‍ പൊതുജനതാല്‍പര്യങ്ങളുണ്ടാകാം. അതുപോലെ പൊതുജനതാല്‍പര്യങ്ങളില്‍ രാഷ്‌ട്രീയവുമുണ്ടാകാം എന്ന നിരീക്ഷണത്തോടെയാണ് ജനൗഷധി കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനുള്ള കര്‍ണ്ണാടക സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതായി പ്രഖ്യാപിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group