ന്യൂഡൽഹി: ക്രിസ്‌മസ് എത്തിയതോടെ നഗരവും കടകളും വീടുകളുമെല്ലാം ക്രിസ്മസ് അലങ്കാരങ്ങൾ കൊണ്ടു നിറഞ്ഞിരിക്കുകയാണ്. ക്രിസ്മസ് ട്രീ, പുൽക്കൂട്, വിവിധ രൂപത്തിലുള്ള സ്റ്റാറുകൾ, തോരണങ്ങൾ ഇങ്ങനെ ഒരിക്കലും മടുക്കാത്ത കാഴ്ച്ചകളാണ് ക്രിസ്മസ് കാലം സമ്മാനിക്കുന്നത്. അതിൽ ഏറ്റവും മനോഹരം ക്രിസ്മസ് മാർക്കറ്റുകളാണ്. പലപ്പോഴും വിദേശത്തെ ക്രിസ്‌മസ് മാർക്കറ്റുകൾ കണ്ട് നിരാശപ്പെടുന്നവർ നിരവധിയാണ്. അവിടെയൊന്നു പോകാൻ പറ്റിയെങ്കിൽ എന്നു ചിന്തിക്കുന്നവർക്കു വേണ്ടിയാണ് ഈ ലേഖനം.നമ്മുടെ ദക്ഷിണേന്ത്യയിൽ തന്നെ യൂറോപ്യൻ ശൈലിയിലുള്ള ആകർഷകമായ ക്രിസ്‌മസ് മാർക്കറ്റുകൾ ഉണ്ട്. ഈ ക്രിസ്മസ് കാലത്ത് കുറഞ്ഞ ബജറ്റിൽ ഇവിടേക്കു പോയാലോ? ക്രിസ്മസ് അലങ്കാരങ്ങൾ, വൈവിധ്യമാർന്ന ഭക്ഷണം, ലൈവ് സംഗീതവുമൊക്കെയായി അടിച്ചുപൊളിക്കാൻ കഴിയുന്ന ക്രിസ്മസ് മാർക്കറ്റുകൾ പുതുച്ചേരിയിലും ഗോവയിലും കൊച്ചിയിലുമൊക്കെയുണ്ട്. അവധിക്കാലം ആഘോഷിക്കാൻ പറ്റിയ ദക്ഷിണേന്ത്യയിൽ ക്രിസ്മസ് വിപണികൾ ഇതാ.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വിന്റർ മാർക്കറ്റുകൾ സജീവമായിക്കഴിഞ്ഞു. അതിശയിപ്പിക്കുന്ന കാഴ്ചകളും രുചികളും സമ്മാനിക്കുന്നതാണ് ദക്ഷിണേന്ത്യയിലെ ക്രിസ്മസ് വിപണികളും. സഞ്ചാരികളെയും ഷോപ്പിങ് പ്രേമികളെയും ഒരേപോലെ ആകർഷിക്കുന്ന ദക്ഷിണേന്ത്യയിലെ ചില പ്രധാന വിപണികൾ ഇവയാണ്.കൊച്ചിഡിസംബർ മാസത്തിൽ എറണാകുളത്തെ ഫോർട്ട് കൊച്ചി പ്രദേശങ്ങൾ ലോകോത്തര വിപണികളായി മാറും. കൊച്ചി കാർണിവലിനോട് അനുബന്ധിച്ച് സജ്ജമാക്കുന്ന ഈ വിപണികളിൽ പരമ്പരാഗതമായ കരകൗശല വസ്തുക്കൾ, ക്രിസ്മസ് അലങ്കാരങ്ങൾ, കൊച്ചിയുടെ തനത് വിഭവങ്ങൾ എന്നിവ ലഭ്യമാണ്. സംഗീത നിശകളും തെരുവ് പ്രകടനങ്ങളും ഈ പ്രദേശത്തെ സഞ്ചാരികളുടെ ഇഷ്ട്‌ട സ്ഥലമായി മാറ്റുന്നു.ഗോവഗോവയിലെ നൈറ്റ് മാർക്കറ്റുകൾ വിദേശ സഞ്ചാരികൾക്കിടയിൽ പോലും വളരെ പ്രശസ്തമാണ്. ദക്ഷിണേന്ത്യയുടെ അയൽസംസ്ഥാനമായ ഗോവയിലെ അർപോറ നൈറ്റ് മാർക്കറ്റ് ശൈത്യകാലത്തെ പ്രധാന ആകർഷണമാണ്. ഡിസംബറിൽ സജീവമാകുന്ന ഈ വിപണിയിൽ വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവയ്ക്ക് പുറമെ തത്സമയ സംഗീതവും സീ ഫുഡ് വിഭവങ്ങളും ആസ്വദിക്കാൻ സാധിക്കും.പുതുച്ചേരിപുതുച്ചേരിയിലെ ക്രിസ്‌മസ് മാർക്കറ്റുകൾ യൂറോപ്പിനെ ഓർമിപ്പിക്കും. ഫ്രഞ്ച് പൈതൃകം വിളിച്ചോതുന്ന പുതുച്ചേരിയിലെ തെരുവുകൾ ഡിസംബറിൽ മനോഹരമായി അലങ്കരിക്കപ്പെടും. ഇവിടത്തെ ക്രിസ്‌മസ് മാർക്കറ്റ് കൈകൊണ്ട് നിർമ്മിച്ച മെഴുകുതിരികൾ, ഗിഫ്റ്റ് പാക്കറ്റുകൾ, ഫ്രഞ്ച് പേസ്ട്രികൾ, കേക്കുകൾ എന്നിവയ്ക്ക് പേരുകേട്ടതാണ്. പുതുവർഷം ആഘോഷിക്കാൻ എത്തുന്ന സഞ്ചാരികൾക്ക് സമാധാനപരമായ ഷോപ്പിംഗ് അനുഭവം ഇവിടെ ലഭിക്കുന്നു.ബെംഗളൂരുബെംഗളൂരുവിലെ ഷോപ്പിംഗ് ഫെസ്റ്റിവലുകൾ അടിച്ചുപൊളിക്കാൻ പറ്റിയ ഇടങ്ങളാണ്.ബെംഗളൂരുവിലെ വിവിധ ഇടങ്ങളിൽ നടക്കുന്ന സെന്റ് മാർക്കറ്റുകളും എക്‌സിബിഷനുകളും ശൈത്യകാലത്ത് ഏറെ പ്രസിദ്ധമാണ്.വീട്ടിലേക്കാവശ്യമായ അലങ്കാര വസ്തുക്കളും വിന്റർ വസ്ത്രങ്ങളും വാങ്ങാൻ ആയിരക്കണക്കിന് ആളുകളാണ് ഇവിടെയെത്തുന്നത്.