ബെംഗളൂരു : കർണാടകത്തിലെ ഗോവധ നിരോധനനിയമത്തിൽ ഭേദഗതിവരുത്താനുള്ള നീക്കത്തിൽനിന്ന് സംസ്ഥാനസർക്കാർ പിൻവാങ്ങുന്നെന്ന് സൂചന. ഇത് ലക്ഷ്യമിട്ട് തയ്യാറാക്കിയ ബിൽ നിയമസഭയുടെ ശീതകാലസമ്മേളനത്തിൽ അവതരിപ്പിക്കേണ്ടെന്നാണ് തീരുമാനം.കശാപ്പിന് പശുക്കളെ കടത്തിക്കൊണ്ടുപോകുന്ന വാഹനം ഉടമകൾക്ക് വിട്ടുകൊടുക്കുന്നത് എളുപ്പമാക്കുന്ന ഭേദഗതിയാണ് വരുത്താൻ ലക്ഷ്യമിട്ടത്. നിലവിൽ വാഹനത്തിന്റെ വിലയ്ക്ക്‌ക് തുല്യമായ ബാങ്ക് ഗാരന്റി നൽകിയാലേ വിട്ടുകിട്ടൂ. ഇതിനുപകരം പ്രത്യേക ബോണ്ട് നൽകിയാൽ മതിയെന്നായിരുന്നു ഭേദഗതി.
സംസ്ഥാനത്തെ ഗോവധ നിരോധനനിയമം; ഭേദഗതിബിൽ സർക്കാർ പിൻവലിക്കുന്നു
previous post