കേരളത്തില്‍ സ്വര്‍ണവില ഉയരുന്നു. രാജ്യാന്തര വിപണിയില്‍ ഇന്ന് വലിയ മുന്നേറ്റമില്ല. രൂപയുടെ മൂല്യം കരുത്ത് കൂട്ടിയാല്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ് പ്രതീക്ഷിക്കുന്നുണ്ട്.എങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ നീക്കം ആഗോള വിപണിയില്‍ ആശങ്കയ്ക്ക് ഇടയാക്കി. വെനസ്വേലക്കെതിരെ കടുത്ത നീക്കത്തിന് ഒരുങ്ങുകയാണ് അമേരിക്ക. നിലമ്ബൂര്‍ സ്വര്‍ണം കുഴിച്ചെടുക്കാന്‍ ‘വമ്ബന്‍മാര്‍’ എത്തുമോ? രണ്ടുതരം സ്വര്‍ണം, മരുതയില്‍ 5 ലക്ഷം ടണ്‍അടുത്ത വര്‍ഷം അവസാനത്തോടെ സ്വര്‍ണവില ഔണ്‍സിന് 6000 ഡോളര്‍ എത്തുമെന്നാണ്് പ്രവചനങ്ങള്‍. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലും ഇക്കാര്യം സൂചിപ്പിക്കുന്നു. നിലവില്‍ 4330 ഡോളറാണ് വില. രാജ്യാന്തര വിപണിയില്‍ 60000 ഡോളര്‍ എത്തിയാല്‍ കേരളത്തില്‍ സ്വര്‍ണിവല ഒന്നര ലക്ഷം കവിയും. ഇനി ഇന്നത്തെ കേരളത്തിലെ സ്വര്‍ണവില അറിയാം…കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12360 രൂപയാണ് ഇന്നത്തെ വില. 30 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. 98,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്. 240 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. വില കൂടുന്ന വേളയില്‍ വിറ്റഴിച്ച് ലാഭം കൊയ്യല്‍ നടക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില കുറയാന്‍ തുടങ്ങും. എന്നാല്‍ വിപണിയിലെ സാഹചര്യം അത്ര മികച്ചതല്ല. ദിലീപിന്റെ ഫോട്ടോ, ദൈവത്തിന്റെ കൈയ്യൊപ്പ് ഫലം കണ്ടില്ല, ആര്‍ ശ്രീലേഖ നേരത്തെ പറഞ്ഞു18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10165 രൂപയാണ് ഇന്നത്തെ വില. പവന് 81320 രൂപയും. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7915 രൂപയും പവന് 63320 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. 9 കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാം വില 5105 രൂപയും പവന് 40840 രൂപയുമാണ്.
വെള്ളിയുടെ വിലയാണ് കുതിച്ചുരയുന്നത്. ഗ്രാമിന് 210 രൂപയും 10 ഗ്രാമിന് 2100 രൂപയുമാണ് പുതിയ നിരക്ക്.എന്തുകൊണ്ട് സ്വര്‍ണവില ഉയരുന്നു?രൂപയുടെ മൂല്യം ഇടിയുന്നത് സ്വര്‍ണവില കൂടാന്‍ കാരണമാണ്. ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കള്‍ക്കും ഉയര്‍ന്ന വില കൊടുക്കേണ്ട അവസ്ഥയാണുള്ളത്. ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 90.38 എന്ന നിരക്കിലാണ്. ഡോളര്‍ സൂചിക 98.43 എന്ന നിരക്കിലും. ഡോളര്‍ 100 എന്ന നിരക്കിലേക്ക് എത്തിയാല്‍ രൂപ വീണ്ടും ഇടിയും. ഇതോടെ സ്വര്‍ണവില കയറും.സ്വര്‍ണവില വലിയ തോതില്‍ കുറയാന്‍ ഇനി സാധ്യതയില്ല. വിപണിയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചാല്‍ മാത്രമാണ് അതിന് സാധ്യത. എന്നാല്‍ സ്വര്‍ണത്തിന്റെ ഓണ്‍ലൈന്‍ ട്രേഡിങ് തുടങ്ങിയതാണ് വില കുത്തനെ കുതിക്കാന്‍ പ്രധാന കാരണം. യൂറോപ്പില്‍ ഓണ്‍ലൈന്‍ ട്രേഡിങ് വര്‍ധിച്ചതിനാല്‍ പണം മുടക്കാതെ തന്നെ വന്‍തോതില്‍ സ്വര്‍ണം കൈവശപ്പെടുത്താന്‍ അവസരം നല്‍കുന്നുണ്ട്. ദ്രാവക സ്വര്‍ണം യുഎഇ വഴി; പൂട്ടിടാന്‍ കേന്ദ്ര സര്‍ക്കാര്‍, ഇറക്കുമതി കുറഞ്ഞതിന് പിന്നില്‍കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 94920 രൂപയാണ്. അതുമായി താരതമ്യം ചെയ്യുമ്ബോള്‍ 4000 രൂപയോളം കൂടുതലാണ് ഇന്ന്. ക്രമേണ ഇനിയും വില കൂടാന്‍ തന്നെയാണ് സാധ്യത. ഇന്നത്തെ വിലയില്‍ ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 1.08 ലക്ഷം രൂപ വരെ ചെലവ് വരും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 98000 രൂപ ഒരു പവന് ലഭിച്ചേക്കും.