ബെംഗളൂരൂ:ഏറ്റവും വേഗത്തിൽ 50 അക്കങ്ങൾ വായിച്ച് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കി മലയാളി വിദ്യാർഥിനി. വൈറ്റ്ഫീൽഡ് വിമാറ്റ് അക്കാദമിയിലെ നീലാംബരി പ്രഭ (6) ആണ് 39 സെക്കൻഡിനുള്ളിൽ നേട്ടം സ്വന്തമാക്കിയത്. ബെംഗളൂരൂവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്ന കിരൺ പ്രഭയുടെയും വാണി വിഷ്ണുവിന്റെ മകളാണ് ഒന്നാം ക്ലാസ് വിദ്യാർഥിനിയായ നീലാംബരി.