2019 ഫെബ്രുവരിയിലാണ് രാജ്യത്ത് ആദ്യമായി വന്ദേഭാരത് ട്രെയിൻ സർവ്വീസ് അവതരിപ്പിക്കുന്നത്. ഡല്‍ഹി-വാരണാസി റൂട്ടിലായിരുന്നു ട്രെയിൻ സർവ്വീസ് നടത്തിയത്.തുടർന്ന് വളരെ വേഗത്തിലാണ് വന്ദേഭാരത് ശൃംഖല വികസിച്ചത്. അതിവേഗത്തില്‍ സുഖകരമായ യാത്രയൊക്കുന്ന ഈ സെമി ഹൈ സ്പീഡ് ട്രെയിനുകള്‍ക്കായി സംസ്ഥാനങ്ങള്‍ നിരന്തരം ആവശ്യം ഉയർത്തുന്നുണ്ട്.നിലവില്‍ ഇന്ത്യയിലുടനീളം 164 വന്ദേ ഭാരത് ട്രെയിൻ സർവീസുകള്‍ പ്രവർത്തിക്കുന്നുണ്ട്. പ്രധാന നഗരങ്ങളെയും 274 ജില്ലകളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഈ സർവ്വീസുകള്‍. ഇപ്പോഴിതാ ട്രെയിൻ ആരംഭിച്ച് ഇതുവരെ വന്ദേഭാരതില്‍ യാത്ര ചെയ്ത് എത്രപേരാണ് എന്ന കണക്ക് പുറത്തുവിട്ടിരിക്കുകയാണ് റെയില്‍വെ. വിശദമായി നോക്കാം.വന്ദേഭാരത് ചില്ലറക്കാരനല്ല’മേക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന് കീഴിലാണ് രാജ്യത്ത് വന്ദേഭാരത് റെയില്‍വെ അവതരിപ്പിച്ചത്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ (ICF) രൂപകല്‍പ്പന ചെയ്ത് നിർമ്മിച്ച ഈ ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 180 കിമി വരെയാണ്. ഓട്ടോമാറ്റിക് പ്ലഗ് ഡോറുകള്‍, കറങ്ങുന്ന സീറ്റുകള്‍, ബയോ-വാക്വം ടോയ്ലറ്റുകള്, ജി പി എസ് അധിഷ്ഠിത യാത്രാ വിവര സംവിധാനം, സി സി ടി വി കവറേജ് തുടങ്ങി അത്യാധുനിക സംവിധാനങ്ങളാണ് ട്രെയിനില്‍ ഉളളത്. ശതാബ്ദി എക്സ്പ്രസ് പോലുള്ള ട്രെയിനുകളുടെ ആധുനിക പിൻഗാമിയായാണ് വന്ദേഭാരത് ട്രെയിനുകളെ വിശേഷിപ്പിക്കുന്നത്.
സാംസ്കാരികവും മതപരവും സാമ്ബത്തികവുമായ നിരവധി കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് വന്ദേ ഭാരത് സർവീസുകള്‍ പ്രവർത്തിക്കുന്നത്. 82 റൂട്ടുകളിലായി 164 സർവീസുകളാണ് ഇപ്പോള്‍ വന്ദേഭാരത് നടത്തുന്നത്. ന്യൂഡല്‍ഹി-കാത്ര, മുംബൈ-ഗാന്ധിനഗർ, ചെന്നൈ-മൈസൂരു എന്നിവയുള്‍പ്പെടെ നിരവധി ജനപ്രിയ റൂട്ടുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.ഇതുവരെ യാത്ര ചെയ്തത്ഓരോ സംസ്ഥാനങ്ങളിലും ലക്ഷക്കണക്കിന് ആളുകളാണ് വന്ദേഭാരത് സർവ്വീസുകളെ ആശ്രയിക്കുന്നത്. ഇതുവരെ 7.5 കോടിയിലധികം പേരാണ് വന്ദേഭാരതില്‍ യാത്ര ചെയ്തതെന്നാണ് റെയില്‍വെ മന്ത്രാലയം വ്യക്തമാക്കുന്നത്.ബെംഗളൂരു റൂട്ടില്‍ മാത്രം യാത്ര ചെയ്തത്അടുത്തിടെ കേരളത്തില്‍ നിന്ന് ബെംഗളൂരിലേക്ക് ഉള്ള വന്ദേഭാരത് സർവ്വീസില്‍ യാത്ര ചെയ്തവരുടെ കണക്കുകള്‍ റെയില്‍വെ പുറത്തുവിട്ടിരുന്നു. വെറും രണ്ട് മാസം കൊണ്ട് 55000ത്തിലധികം പേരാണ് യാത്ര ചെയ്തത് എന്നാണ് റെയില്‍വെ വ്യക്തമാക്കിയത്. കേരളത്തില്‍ ഇതുകൂടാതെ മൂന്ന് വന്ദേഭാരതുകള്‍ കൂടി സർവ്വീസ് നടത്തുന്നുണ്ട്. പല സർവ്വീസുകള്‍ക്കും ടിക്കറ്റ് കിട്ടാത്ത സാഹചര്യമാണെന്നാണ് യാത്രക്കാരുടെ പരാതി.ഇനി കാത്തിരിപ്പ് സ്ലീപ്പറിനായിവന്ദേഭാരത് സ്ലീപ്പർ ട്രെയിനുകള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റെയില്‍വെ. 2026 ആദ്യത്തോടെ തന്നെ ട്രെയിൻ ആരംഭിച്ചേക്കുമെന്നാണ് അനൌദ്യോഗിക റിപ്പോർട്ടുകള്‍. ഡല്‍ഹി-പാട്ന റൂട്ടിലായിരിക്കും ആദ്യ ട്രെയിൻ സർവ്വീസ് നടത്തുകയെന്നാണ് സൂചന. വന്ദേഭാരത് സ്ലീപ്പറുകള്‍ റെയില്‍ യാത്രയിലെ ഗെയിം ചെയ്ഞ്ചർ ആകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.