Home കർണാടക ക്രിസ്മസ് അവധി: കേരളത്തിലേക്ക് കര്‍ണാടക ആര്‍ടിസിയുടെ 66 സ്പെഷ്യല്‍ സര്‍വീസുകള്‍

ക്രിസ്മസ് അവധി: കേരളത്തിലേക്ക് കര്‍ണാടക ആര്‍ടിസിയുടെ 66 സ്പെഷ്യല്‍ സര്‍വീസുകള്‍

by admin

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച്‌ കേരളത്തിലേക്ക് 66 സ്പെഷ്യല്‍ സര്‍വീസുകളുമായി കർണാടക ആർടിസി.ഡിസംബർ 19, 20, 23, 24 തീയതികളിലാണ് സർവീസുകള്‍. 19-നും 20-നും 14 ബസുകള്‍ വീതവും 23-നും 24-നും 19 ബസുകള്‍ വീതവുമാണ് അനുവദിച്ചത്. മൂന്നാർ, എറണാകുളം, പാലക്കാട്, കോഴിക്കോട്, തൃശ്ശൂർ, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സർവീസുകള്‍.ശബരിമല തീർഥാടകര്‍ക്കായി ബെംഗളൂരുവില്‍നിന്നും പമ്ബയിലേക്ക് നേരത്തേ സ്പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group