ബെംഗളൂരു: ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ കർണാടകയില്‍ എത്തി. ഉത്തര കന്നഡ ജില്ലയിലെ മുണ്ട്ഗോഡ് ടിബറ്റൻ കേന്ദ്രത്തിലെ ഡ്രിപങ് ഗൊമാങ് ആശ്രമത്തിലാണ് ഒന്നരമാസത്തെ വിശ്രമത്തിന് വേണ്ടി ദലൈലാമ എത്തിയത്.ധർമശാലയില്‍നിന്ന് ഹുബ്ബള്ളി വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ ആശ്രമം മേധാവികളും ജില്ലാഭരണകൂടവും ചേർന്ന് സ്വീകരിച്ചു.തുടർന്ന് റോഡ് മാർഗം മുണ്ട്ഗോഡ് ആശ്രമത്തിലെത്തിയ ദലൈലാമയെ സ്വീകരിക്കാനായി ആശ്രമത്തില്‍ ധാർവാഡ് പോലീസ് കമ്മിഷണർ ഗുഞ്ചൻ ആര്യ, കാർവാർ ഡെപ്യൂട്ടി കമ്മിഷണർ ലക്ഷ്മിപ്രിയ, പോലീസ് മേധാവി എം.എൻ. ദീപൻ തുടങ്ങിയവർ എത്തിയിരുന്നു.