തൃശൂർ: പറപ്പൂക്കരയില്‍ അയല്‍വാസിയുടെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു. പറപ്പൂക്കര സ്വദേശി അഖില്‍ (28 ) ആണ് മരിച്ചത്.അയല്‍വാസി രോഹിത്തിന്റെ കുത്തേറ്റാണ് അഖില്‍ കൊല്ലപ്പെട്ടത്. അഖിലിന്റെ വീടിന് മുൻപിലെ റോഡിലായിരുന്നു സംഭവം.രോഹിത്തിന്റെ സഹോദരിയോട് അഖില്‍ മോശമായി സംസാരിച്ചതാണ് കൊലപാതകത്തിന് കാരണമായത്. ഇത് ചോദ്യം ചെയ്യുന്നതിനിടെയാണ് പ്രകോപിതനായ രോഹിത് അഖിലിനെ കുത്തിയത്. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.