ബെംഗളൂരു : കാർവാർ ജില്ലാ ജയിലിൽ തടവുകാർ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ടിവി, ചില്ലുവാതിൽ തുടങ്ങിയവ തകർക്കുകയുംചെയ്തു.കഴിഞ്ഞിടയ്ക്ക് മംഗളൂരുവിലെ ജയിലിൽനിന്ന് ഇവിടേക്ക് മാറ്റിയ അഞ്ചുപേർ ഉൾപ്പെടെയുള്ള ഒരുസംഘം തടവുകാരാണ് ആക്രമിച്ചത്.ടിവി, കമ്പ്യൂട്ടർ, ചില്ലുവാതിൽ തുടങ്ങിയവയാണ് നശിപ്പിച്ചത്. മുഹമ്മദ് നൗഷാദ്, അബ്ദുൾ റൗഫ്, അബ്ദുൾ കബീർ, ജലാൽ, എം.ഡി. നൗഫൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. ഇവർക്ക് എതിരേ കേസെടുത്തു.