തിടുക്കപ്പെട്ട് മെട്രോ കേറാൻ സ്റ്റേഷനിലെത്തിയാല്‍ ചിലപ്പോള്‍ മുന്നില്‍ കാണുന്നത് നീണ്ട ക്യൂ ആയിരിക്കും. കാത്ത് നിന്ന് ടിക്കറ്റെടുക്കുമ്ബോഴേക്കും പോകാനുള്ള ട്രെയിനുകളൊക്കെ പോകുകയും ചെയ്യും.ഈ ബുദ്ധിമുട്ട് സ്ഥിരം അനുഭവിക്കുന്നവരാണെങ്കില്‍ ദാ പരിഹാരം എത്തി. ഇനി മുതല്‍ ബെംഗളൂരുവിലെ യാത്രക്കാർക്ക് ഇനി ഊബർ ആപ്പ് വഴി നമ്മ മെട്രോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാൻ സാധിക്കും.യാത്രാസൗകര്യങ്ങളും മറ്റ് സേവനങ്ങളും മെച്ചപ്പെടുത്തുന്നതിന് കാബ് സേവന ദാതാക്കളായ ഊബർ ബിസിനസ്-ടു-ബിസിനസ് ( ബി ടു ബി) ലോജിസ്റ്റിക്സ് സേവനം അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. യു പി ഐ സേവനം ഉപയോഗിച്ച് ടിക്കറ്റുകള്‍ വാങ്ങാനുള്ള സൗകര്യം ഉണ്ടാകും. കൂടാതെ, മെട്രോ സേവനങ്ങളെക്കുറിച്ചുള്ള തത്സമയ വിവരങ്ങളും ഊബർ ആപ്പില്‍ ലഭ്യമാകും. ഇത് നിങ്ങളുടെ മെട്രോ യാത്ര സുഖമമാക്കാനും കൂടുതല്‍ എളുപ്പത്തിലാക്കാനും സഹായിക്കും.ഭക്ഷണവും മറ്റ് പലചരക്ക് സാധനങ്ങളും വാങ്ങാംമെട്രോ ടിക്കറ്റിന് പുറമെ ഊബർ തങ്ങളുടെ ഊബർ ഡയറക്‌ട് സേവനവും ബെംഗളൂരുവില്‍ ആരംഭിച്ചിട്ടുണ്ട്.
ബിസിനസ്-ടു-ബിസിനസ് ലോജിസ്റ്റിക്സ് മേഖല മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് സേവനത്തിന് തുടക്കം കുറിച്ചത്. ഓപ്പണ്‍ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റല്‍ കൊമേഴ്‌സ് (ONDC) പങ്കാളിത്തത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്. ഇതിലൂടെ പലചരക്ക് സാധനങ്ങളായിരിക്കും പ്രധാനമായും എത്തിക്കുക. ‘ഊബർ ഇപ്പോള്‍ ബിസിനസ്-ടു-ബിസിനസ് ലോജിസ്റ്റിക്സ് രംഗത്തേക്ക് കടക്കുകയാണ്. ഞങ്ങളുടെ വിപുലമായ ലോജിസ്റ്റിക്സ് ശൃംഖല ഉപയോഗിക്കാൻ ബിസിനസ്സുകള്‍ക്ക് പ്ലഗ് ആൻഡ് പ്ലേ പരിഹാരം വാഗ്ദാനം ചെയ്യും’ ഊബർ ഇന്ത്യ സൗത്ത് ഏഷ്യ പ്രസിഡന്റ് അറിയിച്ചു. ഈ സേവനം ഡ്രൈവർമാർക്ക് അധിക വരുമാനം നേടാനുള്ള അവസരവും ഒരുക്കുമെന്നാണ് സൂചന.ഊബറിന്റെ ഭാവി പദ്ധതികള്‍ ബെംഗളൂരുവില്‍ ഭാവിയില്‍ ‘ഊബർ ഷട്ടില്‍’ സേവനം ആരംഭിക്കാനുള്ള പദ്ധതിയും കമ്ബനി ആലോചിക്കുന്നുണ്ട്. ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളില്‍ ഈ സേവനം വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിലേക്ക് അടക്കമുള്ള യാത്രകള്‍ക്കായി ഉബർ അവതരിപ്പിക്കുന്ന കുറഞ്ഞ നിരക്കിലുള്ള, ഷെയർ യാത്രാ സേവനമാണ് ഊബർ ഷട്ടില്‍. സാധാരണ ഉബർ ആപ്പ് വഴി 10-25 വരെ നിരക്കില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഒരാഴ്ച മുമ്ബോ അവസാന നിമിഷമോ സീറ്റുകള്‍ റിസർവ് ചെയ്യാനും സാധിക്കും.ശുദ്ധവും ശീതീകരിച്ചതുമായ ബസുകളിലും വാനുകളിലുമാണ് നിശ്ചിത റൂട്ടുകളിലൂടെയുള്ള ഉബർ ഷട്ടില്‍ സർവീസ്. യാത്രക്കാർക്ക് ഇഷ്ടമുള്ള പുറപ്പെടുന്ന സമയം തിരഞ്ഞെടുക്കാം. ഒന്നിലധികം പേർ വാഹനം പങ്കിടുന്നതിനാല്‍ ഇത് സാധാരണ UberX-നെക്കാള്‍ ലാഭകരമാണ്2024-ല്‍ ബെംഗളൂർ ടെക് സമ്മിറ്റില്‍ ഊബർ ഈ പദ്ധതി പ്രഖ്യാപിച്ചെങ്കിലും സർക്കാരിൻ്റെ അനുമതി ലഭിച്ചിരുന്നില്ല.