Home തിരഞ്ഞെടുത്ത വാർത്തകൾ ബെംഗളൂരു ടണല്‍ റോഡിന്റെ ഭാവി ആശങ്കയില്‍? ലാല്‍ബാഗിലെ 276 മരങ്ങളും കല്‍തൂണുകളും ഇല്ലാതാവും! പ്രതിഷേധം

ബെംഗളൂരു ടണല്‍ റോഡിന്റെ ഭാവി ആശങ്കയില്‍? ലാല്‍ബാഗിലെ 276 മരങ്ങളും കല്‍തൂണുകളും ഇല്ലാതാവും! പ്രതിഷേധം

by admin

ബെംഗളൂരു: നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതികളില്‍ ഒന്നായാണ് തുരങ്ക പാതയെ കണക്കാക്കുന്നത്. എന്നാല്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന ഈ പദ്ധതിയെ കുറിച്ചുള്ള ആശങ്കപ്പെടുത്തുന്ന ചില വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) നടത്തിയ പ്രാഥമിക സർവേയില്‍ ലാല്‍ബാഗ് സസ്യോദ്യാനത്തിലെ 276 മരങ്ങളെ തുരങ്കപ്പാത പദ്ധതി ബാധിക്കുമെന്നാണ് കണ്ടെത്തല്‍.ബെംഗളൂരുവിലെ എംജി റോഡ് 4 പതിറ്റാണ്ടിന് ശേഷം കുത്തി കുഴിക്കുന്നു; നഗരത്തിലെ ഗതാഗതത്തെ ബാധിക്കുമോ?ഇതോടെ നഗരത്തിന്റെ ഹൃദയഭാഗത്തെ ഈ ഉദ്യാനത്തില്‍ പദ്ധതിയുണ്ടാക്കുന്ന ആഘാതം ആശങ്ക ഉയർത്തുന്നു. നഗരവികസന വകുപ്പ് (യുഡിഡി) ഉദ്യോഗസ്ഥർ നല്‍കിയ വിവരങ്ങള്‍ പ്രകാരം, ലാല്‍ബാഗിന് സമീപം സിദ്ധാപുരയ്ക്കും അശോക പില്ലർ സർക്കിളിനും ഇടയിലാണ് തുരങ്കത്തിന്റെ പുറത്തുകടക്കുന്ന ഭാഗം വരുന്നത്. ഹെബ്ബാള്‍ എസ്റ്റീം മാള്‍ ജംഗ്ഷൻ മുതല്‍ സില്‍ക്ക് ബോർഡ് കെഎസ്‌ആർപി ജംഗ്ഷൻ വരെയുള്ള ഈ പാത, ഉദ്യാനത്തിലെ മരങ്ങളെയും ചില കെട്ടിടങ്ങളേയും ബാധിക്കാൻ ഇടയുണ്ട്.തുരങ്കത്തിന്റെ പുറത്തുകടക്കാൻ 2,56,248.95 ചതുരശ്ര അടി സ്ഥലം ആവശ്യമാണെന്ന് പ്രാഥമിക സർവേ പറയുന്നു. ഇതിനായി 0.3 മീറ്റർ മുതല്‍ 3 മീറ്ററിലധികം ചുറ്റളവുള്ള മരങ്ങള്‍ മുറിക്കേണ്ടി വരുമെന്ന് യുഡിഡിയുടെ റിപ്പോർട്ടില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു യുഡിഡി ഉദ്യോഗസ്ഥൻ ഇക്കാര്യം സ്ഥിരീകരിച്ചു.ലഭ്യമായ രേഖകള്‍ പ്രകാരം, പദ്ധതിക്കായി 0.3-1 മീറ്റർ ചുറ്റളവുള്ള 96 മരങ്ങളും, 1-1.5 മീറ്റർ ചുറ്റളവുള്ള 75 മരങ്ങളും, 1.5-2 മീറ്റർ ചുറ്റളവുള്ള 60 മരങ്ങളും, 2-3 മീറ്റർ ചുറ്റളവുള്ള 36 മരങ്ങളും, 3 മീറ്ററില്‍ കൂടുതല്‍ ചുറ്റളവുള്ള ഒമ്ബത് മരങ്ങളുമടക്കം നീക്കം ചെയ്യേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഇതാണിപ്പോള്‍ വലിയ ആശങ്കയ്ക്ക് വഴിയൊരുക്കുന്നത്.പദ്ധതി ബാധിക്കുന്ന മറ്റു നിർമ്മിതികളെക്കുറിച്ചും ഈ ഉദ്യോഗസ്ഥർ വിശദീകരിച്ചു.

3.5 മീറ്റർ ഉയരവും 1050 മീറ്റർ നീളവുമുള്ള കല്‍ച്ചുമർ, 20 മീറ്റർ കമ്ബിവേലി, ഗേറ്റ്, ആറ് വിളക്കുകാലുകള്‍, രണ്ട് കുഴല്‍ക്കിണറുകള്‍, ആറ് നെയിം ബോർഡുകള്‍, ടോയ്‌ലറ്റ്, ടിക്കറ്റ് കൗണ്ടർ, സ്‌റ്റോറേജ് യൂണിറ്റ്, സുരക്ഷാ മുറി എന്നിവ ഇതില്‍പെടുന്നു.ഇക്കാരണം കൊണ്ട് തന്നെ ലാല്‍ബാഗ് അധികൃതർ പദ്ധതിയെ ശക്തമായി എതിർക്കുകയാണ് ഇപ്പോള്‍. 17 കിലോമീറ്റർ തുരങ്കപ്പാതയ്ക്ക് ഉദ്യാനത്തില്‍ ആവശ്യമായ കാര്യങ്ങള്‍ രേഖാമൂലം നല്‍കാൻ അവർ യുഡിഡിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ‘ലാല്‍ബാഗിലൂടെയുള്ള തുരങ്കപ്പാതയുടെ ആഘാതം സംബന്ധിച്ച്‌ ഞങ്ങള്‍ ഒരു സർവേ നടത്തി യുഡിഡിക്ക് റിപ്പോർട്ട് സമർപ്പിക്കും’ ഒരു ലാല്‍ബാഗ് ഉദ്യോഗസ്ഥൻ പറഞ്ഞു.അതേസമയം, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ മുന്നോട്ട് വെക്കുന്ന പദ്ധതിയുടെ രൂപരേഖ ജിബിഎയുടെ ബാംഗ്ലൂർ സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (ബി-സ്മൈല്‍) ആണ് തയ്യാറാക്കുന്നത്. ഇതില്‍ സാങ്കേതിക മൂല്യനിർണ്ണയ സമിതിയിലെ എഞ്ചിനീയർമാരും വിദഗ്‌ധരും സഹകരിക്കുന്നുണ്ട്. 17,780 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ സാങ്കേതിക കരാറുകള്‍ ബി-സ്മൈല്‍ പരിശോധിച്ചു വരികയാണ്.ലാല്‍ബാഗിനോട് ചേർന്നുള്ള ചിക്കപേട്ടില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഉദയ് ഗരുഡാച്ചറും ജയനഗറില്‍ നിന്നുള്ള സികെ രാമമൂർത്തിയും ഉള്‍പ്പെടെ ജൈവവൈവിധ്യത്തിലുണ്ടാക്കുന്ന ആഘാതത്തില്‍ ആശങ്ക രേഖപ്പെടുത്തി.

മരങ്ങളെയും പൈതൃക കെട്ടിടങ്ങളെയും ബാധിക്കുകയാണെങ്കില്‍, പദ്ധതി സ്വാഗതം ചെയ്യപ്പെടില്ലെന്നാണ് ജനപ്രതിനിധികള്‍ തന്നെ വ്യക്തമാക്കുന്നത്.മാത്രമല്ല ലാല്‍ബാഗിലെ കൂറ്റൻ ശിലാപാളികളെ തുരങ്കനിർമ്മാണം ബാധിക്കുമെന്ന ആശങ്ക കാല്‍നടയാത്രക്കാരും പരിസ്ഥിതി പ്രവർത്തകരും പങ്കുവെക്കുന്നതായി രാമമൂർത്തി അവർ പറഞ്ഞു. നൂറുകണക്കിന് മരങ്ങള്‍ക്ക് പുറമെ, ജയനഗറിലെയും സമീപപ്രദേശങ്ങളിലെയും ജലസംഭരണികള്‍ക്ക് തടസങ്ങളുണ്ടാക്കുന്നതും ആശങ്ക ഉയർത്തുന്നു. ഇതോടെ പദ്ധതിയുടെ ഭാവി ആശങ്കയിലാണ്.മണ്‍സൂണിന് മുൻപ് ബെംഗളൂരുവിലെ റോഡുകള്‍ അടിപൊളിയാവും; ഇറക്കുന്നത് 4800 കോടി! ഇനി ട്രാഫിക് ബ്ലോക്ക് കാണില്ലഅതേസമയം, നേരത്തെയും പദ്ധതിക്ക് എതിരെ പ്രതിഷേധങ്ങള്‍ ഉയർന്നിരുന്നു. ഇത്രയും ഉയർന്ന തുക മുടക്കി പദ്ധതി നടപ്പാക്കുന്നതിനെതിരെ സേവ് ബെംഗളൂരു കമ്മിറ്റി എന്ന പൗരസമൂഹ സംഘടന രംഗത്ത് വന്നിരുന്നു. പദ്ധതിയുടെ പാരിസ്ഥിതിക ആഘാതവും അവർ ചൂണ്ടിക്കാട്ടിയിരുന്നു. 70,000 കോടി രൂപയ്ക്ക് മുകളില്‍ പദ്ധതിയ്ക്ക് ചിലവ് വരുമെന്നാണ് സംഘടന ആരോപിക്കുന്നത്. ഇത് ജനങ്ങള്‍ക്ക് മേല്‍ ടോള്‍ ആയി അടിച്ചേല്‍പിക്കുമെന്നും അവർ ആരോപിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group