Home തിരഞ്ഞെടുത്ത വാർത്തകൾ യാത്രക്കാരെ വലച്ച ഇന്‍ഡിഗോയ്‌ക്കെതിരേ നടപടിയുമായി കേന്ദ്രം

യാത്രക്കാരെ വലച്ച ഇന്‍ഡിഗോയ്‌ക്കെതിരേ നടപടിയുമായി കേന്ദ്രം

by admin

രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്ബനിയായ ഇൻഡിഗോയുടെ കൂട്ട വിമാന സർവീസുകള്‍ തുടർച്ചയായി റദ്ദാക്കുന്നതുമൂലം യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ ആശങ്ക രേഖപ്പെടുത്തി.ആളുകള്‍ ബുദ്ധിമുട്ടരുത്, അസൗകര്യം നേരിടരുത്” എന്ന് എൻഡിഎ എംപിമാരുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം വ്യക്തമാക്കിയതായി കേന്ദ്ര പാർലമെന്ററി, ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു.ഇൻഡിഗോയുടെ പ്രതിസന്ധി തുടർച്ചയായ എട്ടാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഈ ഇടപെടല്‍. യാത്രക്കാരുടെ സുഖവും സൗകര്യവും പരമപ്രധാനമായിരിക്കണമെന്നും വ്യവസ്ഥ ശരിയാക്കുന്നതിൻ്റെ പേരില്‍ സാധാരണക്കാരെ ഉപദ്രവിക്കുന്നത് ശരിയല്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

“നിയമങ്ങള്‍ നല്ലതാണ്, പക്ഷേ വ്യവസ്ഥിതി ശരിയാക്കാൻ വേണ്ടി ആളുകളെ ഉപദ്രവിക്കുന്നത് ശരിയല്ല,” പ്രധാനമന്ത്രി പറഞ്ഞു.പ്രധാനമന്ത്രിയുടെ ഈ പരാമർശം വരുമ്ബോഴും ഇൻഡിഗോ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍ തുടരുകയാണ്. ഡിസംബർ 9 ന് മാത്രം ബെംഗളൂരുവില്‍ നിന്നും ഹൈദരാബാദില്‍ നിന്നും ഉള്ള ഏകദേശം 180 ഓളം വിമാനങ്ങളാണ് ഇൻഡിഗോ റദ്ദാക്കിയതെന്ന് പിടിഐ വൃത്തങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇതില്‍ ഹൈദരാബാദിലേക്കും തിരിച്ചുമുള്ള 58 വിമാനങ്ങളും ബെംഗളൂരുവില്‍ നിന്നുള്ള 120-ലധികം വിമാനങ്ങളും ഉള്‍പ്പെടുന്നു. ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടർന്ന് വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്.തുടർച്ചയായ ഈ പ്രതിസന്ധിക്ക് പിഴയായി ഇൻഡിഗോയ്ക്ക് ശൈത്യകാല ഷെഡ്യൂളില്‍ ചില പ്രധാന റൂട്ടുകള്‍ നഷ്ടപ്പെട്ടേക്കാമെന്ന സൂചനകളാണ് വ്യോമയാന മേഖലയില്‍ നിന്ന് ലഭിക്കുന്നത്. യാത്രക്കാർക്ക് വലിയ തോതില്‍ അസൗകര്യമുണ്ടാക്കിയ സാഹചര്യത്തില്‍, എയർലൈനിനെതിരെ കർശന നടപടിയുണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് ആവശ്യപ്പെട്ടതോടെ, ഇൻഡിഗോ പ്രതിസന്ധി പരിഹരിക്കുന്നതില്‍ വ്യോമയാന മന്ത്രാലയം കൂടുതല്‍ സമ്മർദ്ദത്തിലായേക്കും.

You may also like

error: Content is protected !!
Join Our WhatsApp Group