Home തിരഞ്ഞെടുത്ത വാർത്തകൾ ശബരിമല, പൊങ്കല്‍ തിരക്ക്: പ്രത്യേക ട്രെയിൻ സര്‍വീസുകള്‍ ജനുവരി അവസാനം വരെ നീട്ടി

ശബരിമല, പൊങ്കല്‍ തിരക്ക്: പ്രത്യേക ട്രെയിൻ സര്‍വീസുകള്‍ ജനുവരി അവസാനം വരെ നീട്ടി

by admin

ശബരിമല തീർഥാടനത്തിൻ്റെയും പൊങ്കല്‍ ഉത്സവത്തിൻ്റെയും തിരക്ക് പരിഗണിച്ച്‌ രണ്ട് പ്രധാന സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസുകള്‍ ദക്ഷിണ പശ്ചിമ റെയില്‍വേ നീട്ടി.നിലവില്‍ ഡിസംബർ അവസാനം വരെ സർവീസ് നടത്താൻ തീരുമാനിച്ചിരുന്ന ട്രെയിനുകളാണ് 2026 ജനുവരി അവസാനം വരെ നീട്ടി നല്‍കിയത്. ഹുബ്ബള്ളി-കൊല്ലം, എസ്‌എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് സ്പെഷല്‍ ട്രെയിനുകളുടെ സർവീസ് ആണ് നീട്ടിയത്.എസ്‌എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് (06547) ജനുവരി 29 വരെയും തിരുവനന്തപുരം നോർത്ത് -എസ്‌എംവിടി ബെംഗളൂരു (06548) 30 വരെയും സർവീസ് നടത്തും. ബെംഗളൂരുവില്‍ നിന്നു ബുധനാഴ്ചകളിലും തിരുവനന്തപുരത്ത് നിന്ന് വ്യാഴാഴ്ചകളിലുമാണ് സർവീസ്.

എസ്‌എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് (06555) ജനുവരി 30 വരെയും തിരുവനന്തപുരം നോർത്ത്-എസ്‌എംവിടി ബെംഗളൂരു (06556) ഫെബ്രുവരി ഒന്നു വരെയും സർവീസ് നടത്തും. ബെംഗളൂരുവില്‍ നിന്നു വെള്ളിയാഴ്ചകളിലും തിരുവനന്തപുരത്ത് നിന്നു ഞായറാഴ്ചകളിലുമാണു സർവീസ്. ബെംഗളൂരുവില്‍ രാവിലെ 7.30നു പകരം 8.15നാണു ട്രെയിൻ എത്തുക.ബെംഗളൂരു വഴിയുള്ള ഹുബ്ബള്ളി-കൊല്ലം സ്പെഷല്‍ (07313) ജനുവരി 25 വരെയും കൊല്ലം-എസ്‌എംവിടി ബെംഗളൂരു (07314) സ്പെഷല്‍ ജനുവരി 26 വരെയും സർവീസ് നടത്തും. ഹുബ്ബള്ളിയില്‍ നിന്നു ഞായറാഴ്ചകളിലും കൊല്ലത്ത് നിന്നു തിങ്കളാഴ്ചകളിലുമാണു സർവീസ്. നിലവില്‍ കൊല്ലത്ത് ഉച്ചയ്ക്കു 12.55ന് എത്തിയിരുന്ന ട്രെയിൻ 1.15നു മാത്രമേ എത്തുകയുള്ളൂ. എസ്‌എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് (06523) ജനുവരി 26 വരെയും തിരുവനന്തപുരം നോർത്ത്-എസ്‌എംവിടി ബെംഗളൂരു (06524) 27 വരെയും സർവീസ് നടത്തും. ബെംഗളൂരുവില്‍ നിന്ന് തിങ്കളാഴ്ചകളിലും തിരുവനന്തപുരത്ത് നിന്നു ചൊവ്വാഴ്ചകളിലുമാണു സർവീസ്.

You may also like

error: Content is protected !!
Join Our WhatsApp Group