Home തിരഞ്ഞെടുത്ത വാർത്തകൾ ബെംഗളൂരു മലയാളികൾ ആശങ്കയിൽ, നഗരത്തിൽ ഇത് കൂടുന്നു, അടിയന്തര നടപടി എടുക്കാൻ സർക്കാർ

ബെംഗളൂരു മലയാളികൾ ആശങ്കയിൽ, നഗരത്തിൽ ഇത് കൂടുന്നു, അടിയന്തര നടപടി എടുക്കാൻ സർക്കാർ

by admin

ബെംഗളൂരു:ഏറ്റവും വേഗത്തിൽ വളരുന്ന നഗരങ്ങളിലൊന്നാണ് ബെംഗളൂരു. ഐടി നഗരം. കഴിഞ്ഞ കുറച്ചു നാളുകളായി ബെംഗളൂരു നഗരം കൊടും തണുപ്പിന്‍റെ പിടിയിലാണ്. രാവിലെയുള്ള മൂടൽമഞ്ഞ് ജനങ്ങളെ പരിഭ്രാന്തരാക്കുന്നുണ്ട്. അതോടൊപ്പം മറ്റൊരു ആശങ്ക കൂടി ഉയർന്ന് വരികയാണ്. ബെംഗളൂരുവിലെ വായു മലിനീകരണവും ദിനംപ്രതി വർദ്ധിച്ചുവരികയാണ്. കോൺഗ്രസ് എം‌എൽ‌സി ദിനേശ് ഗൂലി ഗൗഡ സർക്കാരിന് ഇതിനെക്കുറിച്ച് കത്ത് നൽകിയിരിക്കുകയാണ്. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ ബെംഗലൂരു നഗരം ഡൽഹിയെപ്പോലെ മലിനമായേക്കാമെന്ന് അദ്ദേഹം തന്‍റെ കത്തിൽ പറഞ്ഞു.നഗരത്തിലെ വായു മലിനീകരണം വർദ്ധിക്കുന്നതിന് പ്രധാന കാരണം വാഹനങ്ങളുടെ വർദ്ധനവാണ് എന്നാണ് ദിനേശ് ഗൂലി ഗൗഡ കത്തിൽ പറയുന്നത്.

ബെംഗളൂരു നഗരത്തിലെ 1.47 കോടി ആളുകൾക്ക് 1.2 കോടി വാഹനങ്ങളുണ്ടെന്നും, ഒരു വീട്ടിൽ കുറഞ്ഞത് ഒരു വാഹനമെങ്കിലും ഉണ്ടെന്നും ഗൂളി ഗൗഡ പറഞ്ഞു. ഇത് വായു മലിനീകരണം വർദ്ധിപ്പിക്കുകയാണ്. പ്രതിദിനം ശരാശരി 2,563 പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ ദ്രുതഗതിയിലുള്ള വർദ്ധനവ് അടുത്ത 5-10 വർഷത്തിനുള്ളിൽ വായു ഗുണനിലവാര സൂചിക (എക്യുഐ) ‘മിതമായ’തിൽ നിന്ന് ‘ഗുരുതര’ത്തിലേക്ക് കൊണ്ടുപോകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നുണ്ട്.നിരവധി മലയാളികളാണ് ബെംഗലൂരു നഗരത്തിൽ താമസിക്കുന്നത്. അതുകൊണ്ടുതന്നെ അന്തരീക്ഷ മലിനീകരണത്തിൽ മലയാളികളും ആശങ്കയിലാണ്. സർക്കാർ തലത്തിൽ അടിയന്തര നടപടി ആവശ്യമെന്നാണ് അവരും ആവശ്യപ്പെടുന്നത്.,

You may also like

error: Content is protected !!
Join Our WhatsApp Group