ബംഗളൂരു :ബംഗളൂരുവില്‍ മെട്രോ ട്രെയിനിന് മുന്നില്‍ ചാടി 38കാരൻ ആത്മഹത്യ ചെയ്തു.കെങ്കേരി മെട്രോ സ്റ്റേഷനില്‍ വെള്ളി രാവിലെ 8.15 ഓടെയാണ് സംഭവം. ശാന്തഗൗഡ് എന്നയാളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയ്ക്കു പിന്നലാെ കുറച്ചുനേരം മെട്രോ സർവീസുകള്‍ തടസപ്പെട്ടു. ട്രെയിൻ വന്നപ്പോള്‍ യുവാവ് മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
പൊലീസും പാരാമെഡിക്കല്‍ സംഘവും ഉടൻ തന്നെ മൃതദേഹം ട്രാക്കില്‍ നിന്ന് നീക്കം ചെയ്തു. സംഭവത്തെത്തുടർന്ന്, പർപ്പിള്‍ ലൈനിലെ സർവീസുകള്‍ താല്‍ക്കാലികമായി തടസപ്പെട്ടു. മൈസൂർ റോഡിനപ്പുറം ചല്ലഘട്ട വരെയുള്ള സർവീസുകള്‍ നിർത്തിവച്ചു. പിന്നീട് സർവീസുകള്‍ പുനഃസ്ഥാപിച്ചതായി അധികൃതർ കൂട്ടിച്ചേർത്തു.