ബെംഗളൂരു: നഗരവാസികളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ്ഡിസംബർ 4 മുതല്‍ 8 വരെ ദിവസങ്ങളില്‍ എട്ട് മണിക്കൂർ വരെ വൈദ്യുതി മുടങ്ങുമെന്നായിരുന്നു അവരുടെ അറിയിപ്പ്. അറ്റകുറ്റപ്പണികള്‍, നവീകരണം, സുരക്ഷാ പരിശോധനകള്‍ എന്നിവക്കായാണ് ഈ നടപടി. നാളെ 66/11 കെവി കാടുകോടി സബ് സ്‌റ്റേഷൻ പരിധിയിലും ബെസ്കോം ജോലികള്‍ നടത്തും.ഈ വൈദ്യുതി മുടക്കങ്ങള്‍ പതിവാണെന്നും വൈദ്യുതി വിതരണത്തിൻ്റെ ഗുണനിലവാരവും വിശ്വാസ്യതയും മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളാണെന്നും ബെസ്കോം അധികൃതർ തന്നെ വിശദീകരിക്കുന്നു. ക്ഷാമം കാരണമോ മറ്റെന്തെങ്കിലും പ്രശ്‌നം കാരണമോ അല്ല ഈ പവർ കട്ടുകളെന്നും അവർ ഊന്നിപ്പറയുന്നു. മിക്ക തടസ്സങ്ങളും ചില ഫീഡറുകളിലോ ചെറിയ പ്രദേശങ്ങളിലോ മാത്രമായിരിക്കും, ജോലികള്‍ പൂർത്തിയാവുമ്ബോള്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കപ്പെടും.
രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണി വരെയായിരിക്കും വൈദ്യുതി മുടക്കം ഉണ്ടാവുക. വൈറ്റ്ഫീല്‍ഡ്, ഹൂഡി, ഐടിപിഎല്‍, മഹാദേവപുര, ശിവാജി നഗർ, റിച്ച്‌മണ്ട് ടൗണ്‍, എംജി റോഡിന് സമീപമുള്ള പ്രദേശങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഇടങ്ങളില്‍ എട്ട് മണിക്കൂർ തടസം നേരിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.വിശ്വവാണി റിപ്പോർട്ട് പ്രകാരം, ഡിസംബർ 6 ശനിയാഴ്‌ച കാടുകോടിയിലെ 66/11 കെവി സബ് സ്‌റ്റേഷനില്‍ കെപിറ്റിസിഎല്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തും. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് ഈ മേഖലകളില്‍ വൈദ്യുതി മുടങ്ങുക. ബെംഗളൂരുവില്‍ ഇത്തരത്തില്‍ പവർ കട്ടുകള്‍ ഉണ്ടാവുമ്ബോള്‍ മുൻകൂട്ടി അറിയിക്കുന്ന പതിവുണ്ട്.ഡിസംബർ 6-ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങളില്‍ ഇവയും ഉള്‍പ്പെടുന്നു: ബെളത്തൂർ, അയ്യപ്പ ടെമ്ബിള്‍, കുംബേന അഗ്രഹാര, പാടലമ്മ ലേഔട്ട്, വിഎസ്‌ആർ ലേഔട്ട്, കാടുകോടി, ചന്നസന്ദ്ര, എഫ്‌സിഐ വെയർഹൗസ്, സഫല്‍, ശങ്കർപുര, സിദ്ധാർത്ഥ ലേഔട്ട്, സായി ആശ്രമം, എച്ച്‌ഡിഎഫ്‌സി ബാങ്ക്, അലെമ്ബിക് അപ്പാർട്ട്‌മെന്റ്സ്, മാർവല്‍ അപ്പാർട്ട്‌മെന്റ്സ്, ഇമ്മാദിഹള്ളി, കൈതോട്ട, ദിന്നൂർ.കൂടാതെ ജികെ ലേഔട്ട്, ദിന്നൂർ പോലീസ് സ്‌റ്റേഷൻ, മൈത്രി ലേഔട്ട്, ഗവണ്‍മെൻ്റ് പോളിടെക്‌നിക്, ചന്നസന്ദ്ര മെയിൻ റോഡ്, നാഗൊണ്ടനഹള്ളി, നാഗരാജ് ലേഔട്ട്, ദൊമ്മാരപാളയ, പ്രശാന്ത് ലേഔട്ട്, ഉപകാർ ലേഔട്ട്, പൃഥ്വി ലേഔട്ട്, സ്വാമി വിവേകാനന്ദ റോഡ്, വൈറ്റ്ഫീല്‍ഡ് മെയിൻ റോഡ്, ഇസിസി റോഡ്, നായിഡു ലേഔട്ട്, ഇന്നർ സർക്കിള്‍, കരുംമരിയപ്പ ടെമ്ബിള്‍ റോഡ്, ഭുവനേശ്വരി റോഡ് തുടങ്ങിയ സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങും.ഭൈരപ്പ ലേഔട്ട്, വിനായക് ലേഔട്ട്, റുസ്തുൻജി ലേഔട്ട്, പ്രസ്‌റ്റീജ് മേബെറി അപ്പാർട്ട്‌മെന്റ്സ്, ആദർശ് ഫാം മെഡോസ്, ബോർവെല്‍ റോഡ്, ഔട്ടർ സർക്കിള്‍, വിനായക്നഗർ, ബ്രിഗേഡ് കോസ്മോപോളിസ് അപ്പാർട്ട്‌മെന്റ്സ്, ഗോയല്‍ ഹരിയാന അപ്പാർട്ട്‌മെന്റ്സ്, വിജയനഗർ, ഗാന്ധിപുര, ഇമ്മാദിഹള്ളി മെയിൻ റോഡ്, ദോബർപാളയ, സുമധുര അപ്പാർട്ട്‌മെന്റ്സ് പരിസര പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും ഈ ദിനങ്ങളിലും വൈദ്യുതി മുടക്കം ഉണ്ടാവും.ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്ബനി ലിമിറ്റഡ് അഥവാ ബെസ്കോം കർണാടകയിലെ എട്ട് ജില്ലകളായ ബെംഗളൂരു അർബൻ, റൂറല്‍, ചിക്കബല്ലാപുര, കോലാർ, ദാവൻഗെരെ, തുമക്കൂർ, ചിത്രദുർഗ, രാമനഗര എന്നിവിടങ്ങളില്‍ വൈദ്യുതി വിതരണം നടത്തുന്നു. 41,092 ചതുരശ്ര കിലോമീറ്റർ വിസ്‍തൃതിയിലുള്ള ഈ മേഖലയില്‍ 207 ലക്ഷത്തിലധികം ജനങ്ങള്‍ക്ക് ബെസ്കോം സേവനം നല്‍കുന്നുണ്ട്.കമ്ബനിക്ക് നാല് പ്രവർത്തന മേഖലകളാണുള്ളത്: ബെംഗളൂരു മെട്രോപൊളിറ്റൻ ഏരിയ സോണ്‍ (വടക്ക്, തെക്ക്), ബെംഗളൂരു റൂറല്‍ ഏരിയ സോണ്‍, ചിത്രദുർഗ സോണ്‍. കൂടാതെ, 9 സർക്കിളുകള്‍, 32 ഡിവിഷനുകള്‍, 147 സബ് ഡിവിഷനുകള്‍, 534 സെക്ഷൻ ഓഫീസുകള്‍ എന്നിവയും ബെസ്കോമിന് കീഴിലുണ്ട്. ഇപ്പോള്‍ ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്ബനി ലിമിറ്റഡ്.