Home കേരളം വിവാഹദിനത്തിലെ അപകടം: ആവണിയുടെ ചികിത്സയ്ക്ക് ആശുപത്രി ചെലവഴിച്ചത് ലക്ഷങ്ങള്‍; മുൻകൂറായി വാങ്ങിയ പണം തിരിച്ചുനല്‍കി

വിവാഹദിനത്തിലെ അപകടം: ആവണിയുടെ ചികിത്സയ്ക്ക് ആശുപത്രി ചെലവഴിച്ചത് ലക്ഷങ്ങള്‍; മുൻകൂറായി വാങ്ങിയ പണം തിരിച്ചുനല്‍കി

by admin

കൊച്ചി : വിവാഹദിനത്തില്‍ അപകടത്തില്‍ പരിക്കേറ്റ ആവണിയുടെ ചികിത്സയ്ക്ക് ലേക്‌ഷോർ ആശുപത്രി ചെലവഴിച്ചത് 8.20 ലക്ഷം രൂപ.ആശുപത്രിയില്‍ വിവാഹത്തിന് പിന്നാലെ വിവാഹ സമ്മാനമായാണ് സൗജന്യ ചികിത്സ പ്രഖ്യാപിച്ചത്. 12 ദിവസത്തിന് ശേഷം ആവണി ആശുപത്രി വിട്ടു.വിവാഹദിനത്തില്‍ അപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റ ആവണിയെ കേരളവും കേരളത്തിനേക്കും പുറത്തേക്കും പ്രശസ്തയാക്കിയത്, നിശ്ചയിച്ച മുഹൂർത്തത്തില്‍ ആശുപത്രിയില്‍ നടന്ന വിവാഹമാണ്. നവംബർ 22 ന് വിവാഹ ദിനത്തില്‍ മേക്കപ്പിടാനായി പുലർച്ചെ കാറില്‍ യാത്ര ചെയ്യുമ്ബോഴുണ്ടായ അപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റ യുവതിക്ക് വിവാഹത്തിന് പിന്നാലെ ആദ്യം ലഭിച്ച വാഗ്ദാനമായിരുന്നു സൗജന്യ ചികിത്സയെന്ന പ്രഖ്യാപനം. ആശുപത്രി ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലിലിലാണ് ആവണിക്ക് സൗജന്യ ചികിത്സയെന്ന് പ്രഖ്യാപിച്ചത്. 12 ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയുടെ ചികിത്സയ്ക്കായി ആശുപത്രി ചെലവഴിച്ചത് 8.20 ലക്ഷം രൂപ.

ശസ്ത്രക്രിയക്ക് മുൻകൂറായി വാങ്ങിയ 2.25 ലക്ഷം രൂപ യുവതി ആശുപത്രി വിടും മുൻപ് ഇവരുടെ അക്കൗണ്ടിലേക്ക് തിരിച്ച്‌ അയക്കുകയും ചെയ്തു.നവംബർ 22 ന് ഉച്ചയ്ക്ക് 12.15 നും 12.30യ്ക്കും ഇടയിലായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. ഇതിന് മണിക്കൂറുകള്‍ മുൻപ്, പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആവണിയും രണ്ട് ബന്ധുക്കളും സഞ്ചരിച്ച കാര്‍ കുമരകത്ത് അപകടത്തില്‍പെട്ടത്. മേക്കപ്പിടാനായി കുമരകത്തേക്ക് പോകുമ്ബോഴാണ് അപകടം. ഈ സമയത്ത് ആവണിയും മറ്റ് രണ്ട് പേരുമാണ് കാറിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാർ വഴിയരികിലെ കാറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് വിദഗ്‌ധ ചികിത്സയ്ക്കായി ആവണിയെ വിപിഎസ് ലേക്‌ഷോർ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കുടുംബത്തിന്റെ ആഗ്രഹപ്രകാരം നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ വിവാഹം നടന്നത്. ആലപ്പുഴ കൊമ്മാടി സ്വദേശിയായ ആവണി ചേര്‍ത്തല ബിഷപ്പ് മൂര്‍ സ്‌കൂള്‍ അധ്യാപികയാണ്. ആലപ്പുഴ തുമ്ബോളി വളപ്പില്‍ വീട്ടില്‍ വിഎം ഷാരോണാണ് ആവണിയുടെ ജീവിതപങ്കാളി. ചേര്‍ത്തല കെ.വി.എം കോളജ് ഓഫ് എഞ്ചിനിയറിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ അസിസ്റ്റൻ്റ് പ്രൊഫസറാണ് ഇദ്ദേഹം.അപകടത്തില്‍ ആവണിക്ക് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റെന്ന് വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം മേധാവി ഡോ.സുധീഷ് കരുണാകരൻ വിവാഹത്തിന് പിന്നാലെ വെളിപ്പെടുത്തിയിരുന്നു. നവംബർ 23 ന് ആശുപത്രിയില്‍ സർജറിയും നടന്നു. ഈ ശസ്ത്രക്രിയക്ക് പിന്നാലെയാണ് ആശുപത്രി ചെയർമാൻ സൗജന്യ ചികിത്സയെന്ന് പ്രഖ്യാപിച്ചത്.നവംബർ 22 ന് വിവാഹ മണ്ഡപത്തിലേക്ക് കയറേണ്ടിയിരുന്ന ആവണി അപ്രതീക്ഷിതമായാണ് ആശുപത്രി കിടക്കയിലേക്ക് എത്തിയത്. നീണ്ട 12 ദിവസമായിരുന്നു ആശുപത്രിയിലെ ചികിത്സ. ന്യൂറോ സർജറി വിഭാഗത്തില്‍ നവംബർ 23 ന് തന്നെ ശസ്ത്രക്രിയ നടത്തിയിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ തുടർ പരിചരണം ആവശ്യമായിരുന്നു. അതിനാലാണ് 12 ദിവസത്തോളം ആശുപത്രിയില്‍ ചികിത്സയില്‍ തുടരേണ്ടി വന്നത്.ഏറെ നാളത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയ ആവണിയെ ആംബുലൻസില്‍ വീട്ടിലെത്തിച്ചത് വരെ എല്ലാ ചെലവും ആശുപത്രിയുടെ അക്കൗണ്ടില്‍ നിന്നായിരുന്നു. രോഗം ഭേദമായാല്‍ ആദ്യം പോവുക ലേക്ക് ഷോര്‍ ആശുപത്രിയിലേക്കായിരിക്കുമെന്ന് ആവണി പറഞ്ഞു. അപകടം അറിഞ്ഞപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ മനസ് ബ്ലാക്ക്‌ഔട്ട് ആയെന്ന് ഷാരോണ്‍ പറഞ്ഞു. എന്ത് പ്രശ്നം വന്നാലും തുടക്കം മുതല്‍ ഒടുക്കം വരെ കൂടെയുണ്ടാകുമെന്ന് ആവണിയെ അറിയിക്കുകയെന്ന തീരുമാനമാണ് താലികെട്ടിലേക്ക് എത്തിച്ചതെന്നും ഷാരോണ്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group