ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയണമെന്ന ആവശ്യവുമായി പ്രതിഭാഗം ഉപഹർജി സമർപ്പിച്ചു.മുൻകൂർ ജാമ്യം പരിഗണിക്കുന്ന തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ഹർജി നല്‍കിയത്. രാഹുലിനെതിരായ പുതിയ പരാതിയില്‍ അന്വേഷണ സംഘം കോടതിയില്‍ എഫ്‌ഐആർ സമർപ്പിച്ചു. രാഹുലിനെതിരായ രണ്ടാമത്തെ എഫ്‌ഐആറാണിത്.
രാഹുല്‍ സ്ഥിരം പ്രശ്‌നക്കാരനാണെന്ന് അന്വേഷണ സംഘം കോടതിയെ അറിയിക്കും.ഒളിവില്‍ തുടരുന്ന രാഹുലിനെ അന്വേഷണ സംഘം ലൊക്കേറ്റ് ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം. ഇന്നലെ രാത്രിയില്‍ രാഹുല്‍ ബെംഗളൂരിലുണ്ടായിരുന്നുവെന്നാണ് സൂചന. രഹസ്യകേന്ദ്രത്തില്‍ ഒളിവിലായിരുന്ന രാഹുല്‍ പൊലീസ് സംഘമെത്തുമ്ബോഴേക്കും കടന്നു കളഞ്ഞു. രാഹുലിനൊപ്പം സഹായികളും ഉണ്ടായിരുന്നുവെന്നാണ് വിവരം.