ബെംഗളൂരു:മെട്രോ റെയില്‍ കോര്പ്പറേഷന് ലിമിറ്റഡില്‍ നിന്ന് (ബിഎംആര്‍സിഎല്‍) 414 കോടി രൂപയുടെ അധിക ഓര്‍ഡര്‍ നേടി ബിഇഎംഎല്‍ ലിമിറ്റഡ്.ഇതോടെ മൊത്തം ഓര്‍ഡര്‍ 66 ട്രെയിന്‍ സെറ്റായി ഉയര്‍ന്നു. പുതിയ ട്രെയിന്‍സെറ്റുകള്‍ യെല്ലോ ലൈന്‍ കോറിഡോറില്‍ പ്രവര്‍ത്തിക്കാനാണ് സാധ്യത.സ്റ്റെയിന്‍ലെസ് സ്റ്റീല്‍ നിര്‍മ്മിതമായ ആറു കോച്ചുകളുള്ള ഈ ട്രെയിനുകളില്‍ ആധുനിക എസി സംവിധാനങ്ങളും സുരക്ഷാ സവിശേഷതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2023-ല്‍ ലഭിച്ച കോണ്‍ട്രാക്ട് 5 ആര്‍എസ്-ഡിഎം എന്ന കരാറിന്റെ വിപുലീകരണമാണ് പുതിയ ഓര്‍ഡര്‍. ഇപ്പോള്‍ ലഭിച്ച ഈ ഓര്‍ഡര്‍ കമ്ബനിയുടെ സാങ്കേതിക ശേഷിയിലേക്കുള്ള വിശ്വാസത്തിന്റെ തെളിവാണെന്ന് ബിഇഎംഎല്‍ ചെയര്മാന് ശാന്തനു റോയ് അഭിപ്രായപ്പെട്ടു.