Home പ്രധാന വാർത്തകൾ ബെംഗളൂരുവിൽ ടാക്സിക്ക് ചിലവ് കൂടും, പുതിയ പരിഷ്കാരങ്ങൾ ഇങ്ങനെ

ബെംഗളൂരുവിൽ ടാക്സിക്ക് ചിലവ് കൂടും, പുതിയ പരിഷ്കാരങ്ങൾ ഇങ്ങനെ

by admin

ബെംഗളൂരു നഗരത്തിൽ ചിലവ് കുറച്ചൊരു യാത്രക്ക് പോകാമെന്ന് കരുതേണ്ട. ഗതാഗതക്കുരുക്കിനോട് തന്നെ ഇനിയും മല്ലടിക്കേണ്ടി വരും. നഗരത്തിലെ ബൈക്ക് ടാക്സികളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് അധികൃതർ. ഇതിലേക്ക് നയിക്കുന്നത് മറ്റ് ചില പ്രശ്നങ്ങൾ കൂടിയാണെന്നതും അറിഞ്ഞിരിക്കണം. കാറുകളും ഒാട്ടോയും പോലെ തന്നെ ടാക്സിയായി പ്രവർത്തിക്കുന്ന വാഹനങ്ങളായിരുന്നു ബൈക്ക് ടാക്സികൾ. മറ്റുള്ള വാഹനങ്ങളേക്കാൾ വേഗത്തിൽ എത്താനും ചിലവ് കുറയ്ക്കാനും ഇവയിലൂടെ സാധിച്ചിരുന്നു. എന്നാൽ എന്തായിരിക്കും ഇവ നിരോധിക്കാൻ കാരണം.

വാഹനപ്പെരുപ്പം വളരെ അധികം കൂടുതലുള്ള നഗരമായതിനാൽ തന്നെ അധികമായി ബൈക്ക് ടാക്സികൾ നഗരത്തിൽ എത്തുന്നത് ഗതാഗതക്കുരുക്ക് വർധിപ്പിക്കുമെന്നാണ് കണ്ടെത്തൽ. 2015 നും 2025 നും ഇടയിൽ, നഗരത്തിലെ ജനസംഖ്യ 42% വർദ്ധിച്ചു, ഇരുചക്ര വാഹന രജിസ്ട്രേഷനുകൾ 98% വർദ്ധിച്ചു, സ്വകാര്യ കാറുകൾ 79% വർദ്ധിച്ചു. ബെംഗളൂരുവിൽ ഇപ്പോൾ 1.06 കോടി വാഹനങ്ങളുണ്ട്, ഇതിൽ 82.83 ലക്ഷം ഇരുചക്ര വാഹനങ്ങളും 23.83 ലക്ഷം കാറുകളും ഉൾപ്പെടുന്നു, ഇത് ഏറ്റവും ഗുരുതരമായ പ്രശ്നമാണ്. ഇതിനൊപ്പം സ്ത്രീ യാത്രക്കാരുടെ സുരക്ഷയും ഉന്നയിച്ച വിഷയമാണ്. മറ്റ് വാഹനങ്ങളിലേ പോല അല്ലാതെ യാത്രക്കാർ നേരിട്ട് ഡ്രൈവറിന് അടുത്തായതിനാൽ സുരക്ഷയും വെല്ലുവിളിയാണ്.ബൈക്ക് ടാക്സികളെ എങ്ങനെ നിയമപരമായ ചട്ടക്കൂടിൽ നിർത്താം എന്നത് സംബന്ധിച്ച് ഇപ്പോഴും അവ്യക്തതയുണ്ട്. യാത്രാക്കൂലി, പെർമിറ്റ്, ഇൻഷുറൻസ് എന്നിവയിൽ ഇതുവരെ വ്യക്തതയില്ല.ബൈക്ക് ടാക്സിക്ക് പകരം പൊതുഗതാഗതം സംവിധാനങ്ങൾ മെച്ചപ്പെടുത്താം എന്നാണ് സമിതിയിലെ ആവശ്യം. ബസ്, മെട്രോ, മറ്റ് സംവിധാനങ്ങൾക്ക് മുൻഗണന നൽകണമെന്നും ആവശ്യം.ബൈക്ക് ടാക്സികളെ നഗരത്തിൽ നിരോധിക്കണമെന്ന ശുപാർശ നിലവിൽ സംസ്ഥാന സർക്കാരിൻ്റെ പരിഗണനയിലാണ്. സ്വകാര്യ സ്റ്റാർട്ടപ്പുകളാണ് ബൈക്ക് ടാക്സി സർവ്വീസുകൾ നടത്തുന്നത്. സമിതിയുടെ ശുപാർശ ഗതാഗത വകുപ്പും, പോലീസും അംഗീകരിച്ചതിനാൽ സർക്കാർ തലത്തിലും മറ്റ് പ്രശ്നങ്ങൾക്ക് സാധ്യതയില്ല.

You may also like

error: Content is protected !!
Join Our WhatsApp Group