Home കർണാടക കര്‍ണാടക രാജ്ഭവൻ ഇനിമുതല്‍ ‘ലോക് ഭവൻ, കര്‍ണാടക’ എന്ന് അറിയപ്പെടും; ഗവര്‍ണറുടെ അംഗീകാരം

കര്‍ണാടക രാജ്ഭവൻ ഇനിമുതല്‍ ‘ലോക് ഭവൻ, കര്‍ണാടക’ എന്ന് അറിയപ്പെടും; ഗവര്‍ണറുടെ അംഗീകാരം

by admin

ബെംഗളൂരു:കർണാടകയിലെ രാജ്ഭവൻ ഇനിമുതല്‍ ‘ലോക് ഭവൻ, കർണാടക’ എന്ന പേരില്‍ അറിയപ്പെടുമെന്ന് ഗവർണറുടെ സെക്രട്ടേറിയറ്റ് അറിയിച്ചു.കർണാടക ഗവർണർ തവാർചന്ദ് ഗെലോട്ടിൻ്റെ അംഗീകാരം ലഭിച്ചതോടെ ഈ മാറ്റം ഉടനടി പ്രാബല്യത്തില്‍ വരുമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കി.ഇന്ത്യാ ഗവണ്‍മെൻ്റിൻ്റെ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള കഴിഞ്ഞ മാസം 25-ലെ ആശയവിനിമയത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ പേര് മാറ്റം.

കർണാടക ഗവർണറുടെ അംഗീകാരം പ്രകാരം, ‘രാജ് ഭവൻ, കർണാടക’ എന്ന സ്ഥാപനത്തിൻ്റെ പേര് പരിഷ്കരിച്ച്‌ ‘ലോക് ഭവൻ, കർണാടക’ എന്ന് പുനർനാമകരണം ചെയ്തതായി വിജ്ഞാപനത്തില്‍ പറയുന്നു.പുതിയ പേര് പ്രാബല്യത്തില്‍ വന്നതോടെ, ഭാവിയിലെ എല്ലാ കത്തിടപാടുകളിലും ‘രാജ് ഭവൻ, കർണാടക’ എന്നതിന് പകരമായി ‘ലോക് ഭവൻ, കർണാടക’ എന്ന് പരാമർശിക്കാൻ എല്ലാ സംസ്ഥാന സർക്കാർ വകുപ്പുകളുടെയും മേധാവികള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പുതിയ പേര് നിർബന്ധമായും ഉപയോഗിക്കണമെന്ന് കർശന നിർദ്ദേശമുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group