ബെംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡുകളില് പൊലിസ് വൻ ലഹരിമരുന്ന് വേട്ട നടത്തി. 28.75 കോടി രൂപയുടെ നിരോധിത ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.മെഥിലീൻ ഡയോക്സി മെഥാംഫെറ്റാമൈൻ (എംഡിഎംഎ), ഹൈഡ്രോ കഞ്ചാവ് എന്നിവയാണ് പിടിച്ചെടുത്തവയില്‍ പ്രധാനം. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയടക്കം രണ്ട് വിദേശ പൗരന്മാരെ സെൻട്രല്‍ ക്രൈം ബ്രാഞ്ച് (CCB) അറസ്റ്റ് ചെയ്തു.ടാൻസാനിയൻ യുവതി നാൻസി ഒമാറി സാമ്ബിഗെ ഹള്ളിയിലെ പി-ആൻഡ്-ടി ലേയൗട്ടിലെ ഇവരുടെ വീട്ടില്‍ നിന്നാണ് ഏറ്റവും വലിയ ശേഖരം പിടിച്ചെടുത്തത്. ഏകദേശം 18.50 കോടി രൂപ വിലമതിക്കുന്ന എംഡിഎംഎയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.
നൈജീരിയൻ സ്വദേശി ഇമ്മാനുവല്‍ അരിൻസെ ലാല്‍ബാഗിന് സമീപത്തെ വീട്ടില്‍ നിന്ന് ഇദ്ദേഹം അറസ്റ്റിലായത്. ഇമ്മാനുവലില്‍ നിന്ന് 1.15 കിലോ എംഡിഎംഎ പിടിച്ചെടുത്തു, ഇതിന് ഏകദേശം 2.25 കോടി രൂപ വിലവരും.ചാമരാജ്പേട്ടിലെ ഫോറിൻ പോസ്റ്റ് ഓഫീസില്‍ വിദേശത്തുനിന്നെത്തിയ ഒരു പാർസല്‍ പരിശോധിച്ചപ്പോള്‍ എട്ട് കിലോ ഹൈഡ്രോ കഞ്ചാവ് പിടികൂടി. ഇതിന് ഏകദേശം എട്ട് കോടി രൂപ വിലവരുമെന്ന് കണക്കാക്കുന്നു.പിടിച്ചെടുത്ത ലഹരിവസ്തുക്കള്‍ പുതുവത്സര ദിനാഘോഷങ്ങളോട് അനുബന്ധിച്ച് വിതരണം ചെയ്യാനായി എത്തിച്ചതാണെന്ന് സെൻട്രല്‍ ക്രൈം ബ്രാഞ്ച് അറിയിച്ചു.