ബെംഗളൂരു: കന്നഡ നടി ആഷിക രംഗനാഥിന്റെ ബന്ധു അചല ഹർഷയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.ഹർഷയുടെ കാമുകൻ മായങ്ക് ഗൗഡയേയും ഇയാളുടെ അമ്മയേയും പ്രതിചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നവംബർ 22നാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.പുട്ടൻഹള്ളിയിലെ ബന്ധുവിന്റെ വീട്ടിലാണ് ഇരുപത്തിരണ്ടുകാരിയായ ഹർഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹർഷയുടെ കാമുകൻ മായങ്ക് ഗൗഡ മറ്റൊരു യുവതിയുമായി ബന്ധത്തിലായിരുന്നു.
ഇതുസംബന്ധിച്ച് ഹർഷ അറിഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതും ഹർഷ ജീവനൊടുക്കിയതും.മായങ്കിനോട് ഇക്കാര്യം ചോദിച്ചപ്പോള്‍ താൻ ആ യുവതിയെ വിവാഹം കഴിക്കാൻ പോവുകയാണെന്നാണ് അയാള്‍ പറഞ്ഞത്. കൂടാതെ ” നീ പോയി ചാവ്” എന്ന് യുവതിയോട് ഇയാള്‍ പറഞ്ഞതായും റിപ്പോർട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഹർഷയെ ബന്ധുവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഹർഷയുടെ കാമുകനും അമ്മയ്ക്കുമെതിരെ ആത്മഹത്യ പ്രേരണയ്ക്കാണ് ബെംഗളൂരു പൊലീസ് കേസെടുത്തത്.അതിനിടെ, ഹർഷയും മായങ്കും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളും പുറത്തു വന്നിട്ടുണ്ട്. നീ എന്നെ ചതിച്ചെന്നും എന്നെ തകർത്തെന്നും ഈ ജന്മത്തില് നിന്നോട് ഞാൻ പൊറുക്കില്ലെന്നുമെല്ലാം ചാറ്റുകളിലുണ്ട്