ഇന്ത്യയില്‍ മറ്റൊരു റീട്ടെയില്‍ സ്റ്റോർ ആരംഭിക്കാനൊരുങ്ങി ആപ്പിള്‍. ഡിസംബർ 11 ന് നോയിഡയിലെ ഡിഎല്‍എഫ് മാള്‍ ഓഫ് ഇന്ത്യയിലാണ് അഞ്ചാമത്തെ റീട്ടെയില്‍ സ്റ്റോർ ആപ്പിള്‍ ആരംഭിക്കുന്നത്.രാജ്യത്ത് ആപ്പിളിന്റെ നിലവിലുള്ള റീട്ടെയില്‍ വികസനത്തിലെ മറ്റൊരു നാഴികക്കല്ലാണ് ഈ ഉദ്ഘാടനം. ഇത് ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും ആപ്പിളിന്റെ സേവനം നേരിട്ട് അനുഭവിക്കാനും ഇത് സഹായിക്കുന്നുവെന്നും കമ്ബനി പ്രസ്താവനയില്‍ പറഞ്ഞു.ആപ്പിളിന്റെ സ്വന്തം സാങ്കേതിക വിദഗ്ധരും ഇവിടെയുണ്ടാവും. ഈ വർഷം സെപ്റ്റംബർ 2 ന് ബെംഗളൂരുവിലും സെപ്റ്റംബർ 4 ന് പൂനെയിലും ആരംഭിച്ചതിന് ശേഷം ആപ്പിളിന്റെ മൂന്നാമത്തെ സ്റ്റോർ തുറക്കലാണിത്.
2023 ഏപ്രിലിലാണ് ആദ്യത്തെ രണ്ട് സ്റ്റോറുകള്‍ മുംബൈയിലും ഡല്‍ഹിയിലും തുറന്നതെന്നും ആപ്പിള്‍ പ്രസ്താവനയില്‍ പറയുന്നു.മുംബൈ, ഡല്‍ഹി, പുനെ, ബെംഗളൂരു എന്നിവിടങ്ങളിലാണ് ആപ്പിള്‍ നേരിട്ട് നടത്തുന്ന മറ്റ് സ്‌റ്റോറുകളുള്ളത്. ഇന്ത്യയില്‍ ആപ്പിളിന്റെ വില്‍പ്പന വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ആപ്പിളിന്റെ അഞ്ചാമത്തെ സ്റ്റോർ വരുന്നത്. ഈ കലണ്ടർ വർഷം രാജ്യത്ത് 15.5 ദശലക്ഷം ഐഫോണുകള്‍ വില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നുമാണ് റിപ്പോർട്ടുകള്‍.