ബെംഗളൂരു:രാത്രിഇരുചക്ര വാഹനങ്ങളിലെത്തി മാരകായുധങ്ങൾ കൊണ്ട് ആക്രമിച്ച് പണവും മൊബൈൽ ഫോണും തട്ടിയെടുക്കുന്ന സംഘങ്ങൾ വീണ്ടും തലപൊക്കിത്തുടങ്ങി. മുൻപു വിജനമായ സ്ഥലങ്ങളിലും ആൾത്തിരക്കില്ലാത്ത സ്ഥലങ്ങളിലുമായിരുന്നു ഇത്തരം ആക്രമണങ്ങൾ കൂടുതലെങ്കിൽ, ഇപ്പോൾ തിരക്കുള്ള റോഡുകളിലും അക്രമികൾ വിലസുകയാണ്.പേയിങ് ഗെസ്റ്റ് (പിജി) സ്ഥാപനങ്ങളിലും മറ്റും താമസിച്ച് രാത്രി ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങുന്ന കോളജ്വിദ്യാർഥികളാണ് പലപ്പോഴും കവർച്ചയ്ക്കിരയാകുന്നത്.
പലരും പരാതിപ്പെടാൻ തയാറാകാത്തത് കവർച്ചസംഘത്തിന് സഹായവുമാണ്. പൊലീസ് രാത്രി പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യം ശക്തമാണ്. കെങ്കേരി, ആർആർ നഗർ, ജ്ഞാനഭാരതി മെട്രോ സ്റ്റേഷൻ, ശാന്തിനഗർ, എച്ച്എസ്ആർ ലേഔട്ട്, എന്നിവിടങ്ങളിലെല്ലാം അടുത്തയിടെ ഇത്തരം ആക്രമണങ്ങൾ നടന്നു.കവർച്ചശ്രമത്തിനിടെ കൊല്ലാനും സംഘം മടിക്കാറില്ല. 2 വർഷം മുൻപ് മലയാളി യുവാവ് കുത്തേറ്റു മരിച്ചിരുന്നു.