Home പ്രധാന വാർത്തകൾ ‘ഞങ്ങളുടെ പ്രണയം വിജയിച്ചു, എന്റെ അച്ഛനും സഹോദരന്മാരും തോറ്റു’ കാമുകന്റെ മൃതദേഹത്തെ വിവാഹം ചെയ്‌ത് യുവതി

‘ഞങ്ങളുടെ പ്രണയം വിജയിച്ചു, എന്റെ അച്ഛനും സഹോദരന്മാരും തോറ്റു’ കാമുകന്റെ മൃതദേഹത്തെ വിവാഹം ചെയ്‌ത് യുവതി

by admin

മുംബയ്: കാമുകന്റെ ശവസംസ്കാര ചടങ്ങിനിടെ സ്വയം സിന്ദൂരം ചാർത്തി അയാളെ വിവാഹം കഴിച്ചതായി പ്രഖ്യാപിച്ച്‌ കാമുകി.വെടിവയ്‌ക്കുകയും ചെയ്‌തു.തന്റെ സഹോദരന്മാരെ കാണാൻ പതിവായി വീട്ടില്‍ വരാറുണ്ടായിരുന്ന സാക്ഷം ടേറ്റുമായി മൂന്ന് വർഷങ്ങള്‍ക്ക് മുൻപാണ് ആഞ്ചല്‍ അടുപ്പത്തിലായത്. ഇതറിഞ്ഞ യുവതിയുടെ കുടുംബം ജാതി വ്യത്യാസം പറഞ്ഞ് ബന്ധത്തെ എതിർത്തെങ്കിലും ഇരുവരും പിന്മാറാൻ തയ്യാറായില്ല.

ഇരുവരും വിവാഹം കഴിക്കാൻ പോകുകയാണെന്ന് മനസിലാക്കിയതോടെയാണ് വ്യാഴാഴ്ച യുവതിയുടെ വീട്ടുകാർ സാക്ഷം ടേറ്റിനെ കൊലപ്പെടുത്തിയത്.യുവാവിന്റെ ശവസംസ്‌കാര ചടങ്ങ് നടക്കുന്നതിനിടെ യുവതി അയാളുടെ വീട്ടില്‍ എത്തുകയായിരുന്നു. സാക്ഷം ടേറ്റ‌ിന്റെ മൃതദേഹത്തെ വിവാഹം ചെയ്‌തതായി പ്രഖ്യാപിച്ച യുവതി കൊലപാതകം നടത്തിയവർക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ‘സാക്ഷമിന്റെ മരണത്തിലും ഞങ്ങളുടെ പ്രണയം വിജയിച്ചു. എന്റെ അച്ഛനും സഹോദരന്മാരും തോറ്റു’ ആഞ്ചല്‍ പറഞ്ഞു. സംഭവത്തില്‍ ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു.

You may also like

error: Content is protected !!
Join Our WhatsApp Group