Home കേരളം ഒരു ലക്ഷം കൊടുത്താലും ഒരു പവന്‍ കിട്ടില്ല, സ്വര്‍ണവില ഇന്നും വര്‍ധിച്ചു

ഒരു ലക്ഷം കൊടുത്താലും ഒരു പവന്‍ കിട്ടില്ല, സ്വര്‍ണവില ഇന്നും വര്‍ധിച്ചു

by admin

കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് നിഗമനം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില വലിയ തോതില്‍ കൂടിയിട്ടുണ്ട്.അമേരിക്ക പലിശ നിരക്ക് കുറയ്ക്കാന്‍ പോകുന്നതാണ് സ്വര്‍ണവില കൂടാന്‍ കാരണം. ഡിസംബര്‍ പത്തിനാണ് അമേരിക്കന്‍ കേന്ദ്ര ബാങ്ക് ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണായക യോഗം.അതിന് മുമ്ബ് തന്നെ നിക്ഷേപകര്‍ കൂട്ടത്തോടെ കളംമാറുന്നുണ്ട്. പലിശ നിരക്ക് കുറച്ചാല്‍ നിക്ഷേപ വരുമാനം കുറയുമെന്ന് മുന്‍കൂട്ടി കണ്ടാണ് ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നത്. വലിയ അളവില്‍ സ്വര്‍ണം വാങ്ങുമ്ബോള്‍ സ്വര്‍ണവില ഉയരുക സ്വാഭാവികം. സ്വര്‍ണം വാങ്ങുന്നു എന്ന് പറയുമ്ബോള്‍ ആഭരണം വാങ്ങുന്നു എന്ന് മനസിലാക്കരുത്.സ്വര്‍ണത്തിലെ ഡിജിറ്റല്‍ ഇടപാടുകളാണ് വര്‍ധിച്ചിരിക്കുന്നത്. ഏതൊരു വസ്തുവിനും ആവശ്യക്കാര്‍ ഏറുമ്ബോള്‍ വില കൂടുക സ്വാഭാവികം. അതുതന്നെയാണ് സ്വര്‍ണത്തിന്റെ കാര്യത്തിലും സംഭവിക്കുന്നത്. അതേസമയം, പലിശ നിരക്ക് വലിയ തോതില്‍ കുറയ്ക്കുന്നതിനെ എതിര്‍ക്കുന്ന ഫെഡ് ചെയര്‍മാന്‍ ജെറോം പവലിന് പകരം ട്രംപ് തന്റെ ഇഷ്ടക്കാരനെ നിയമിക്കാനുള്ള നീക്കം കൂടി നടക്കുകയാണ്.

അതു വിജയിച്ചാല്‍ പലിശ വലിയ അളവില്‍ കുറയും. സ്വര്‍ണം പറക്കും.കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു പവന് 480 രൂപ വര്‍ധിച്ച്‌ 95680 രൂപയായി. ഗ്രാമിന് 60 രൂപ ഉയര്‍ന്ന് 11960 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9835 രൂപയും പവന് 78680 രൂപയുമാണ് ഇന്നത്തെ വില. 14 കാരറ്റ് ഗ്രാമിന് 7660 രൂപയും പവന് 61280 രൂപയുമായി. 9 കാരറ്റ് ഗ്രാമിന് 4945 രൂപയും പവന് 39560 രൂപയുമാണ് പുതിയ നിരക്ക്. വെള്ളിയുടെ ഗ്രാം വില 183 രൂപയിലേക്ക് ഉയര്‍ന്നു.എന്തൊക്കെയാണ് സ്വര്‍ണവില ഉയരാനുള്ള കാരണംഅമേരിക്ക പലിശ നിരക്ക് കുറയ്ക്കുന്നത് മാത്രമല്ല സ്വര്‍ണവില ഉയരാനുള്ള കാരണം. ഒന്നിലധികം കാരണങ്ങളുണ്ട്. അമേരിക്കന്‍ ഡോളര്‍ മൂല്യം കുറയുന്നത് പ്രധാന കാരണമാണ്. നേരത്തെ 100ന് മുകളിലുണ്ടായിരുന്ന ഡോളര്‍ ഇന്‍ഡക്‌സ് ഇപ്പോള്‍ നൂറിന് താഴേക്ക് വീണു. ഇതോടെ പ്രധാനപ്പെട്ട മറ്റു കറന്‍സികള്‍ മൂല്യം ഉയരുകയും അവ ഉപയോഗിച്ച്‌ സ്വര്‍ണം കൂടുതല്‍ വാങ്ങുന്ന സാഹചര്യമുണ്ടാകുകയും ചെയ്തു.രൂപയുടെ മൂല്യം 89.45ലേക്ക് വീണതും സ്വര്‍ണവില ഉയരാനുള്ള കാരണമാണ്. ട്രംപിന് തന്റെ ഇഷ്ടക്കാരനെ ഫെഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിയമിക്കാന്‍ സാധിച്ചാല്‍ പലിശ നിരക്കില്‍ ഇനിയും കുറയ്ക്കല്‍ സംഭവിച്ചേക്കാം. അതോടെ സ്വര്‍ണവില വീണ്ടും ഉയരാനുള്ള സാധ്യതയാണുള്ളത്. ഈ മാസം ഒരു പവന്‍ സ്വര്‍ണത്തിന് ഒരു ലക്ഷം രൂപ കവിയുമെന്നാണ് കരുതുന്നത്. സ്വര്‍ണത്തിലെ ഡിജിറ്റല്‍ ഇടപാടുകള്‍ വന്‍തോതില്‍ ഉയര്‍ന്നതാണ് കാരണം.കേരളത്തില്‍ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുമ്ബോള്‍ 104000 രൂപ വരെ ചെലവ് വന്നേക്കാം. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 95000 രൂപ വരെ കിട്ടാനുള്ള സാധ്യതയുണ്ട്. എന്നാല്‍ പഴയ സ്വര്‍ണം തിരിച്ചെടുക്കുന്നതിനെ ജ്വല്ലറികള്‍ ഇപ്പോള്‍ പ്രോല്‍സാഹിപ്പിക്കുന്നില്ല. മിക്ക ജ്വല്ലറികളും നീണ്ട അവധി പറഞ്ഞാണ് പണം കൊടുക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group