മംഗളൂരു: പടുബിദ്രിയിൽ പാത മുറിച്ചുകടക്കുന്നതിനിടെ ടെമ്പോ വാൻ ഇടിച്ച് വിദ്യാർഥിനി മരിച്ചു. പഡുബിദ്രിയിലെ നദ്സാലു ബില്ലിറ്റോട്ട സ്വദേശിനി പ്രേക്ഷയാണ് (22) മരിച്ചത്. മംഗളൂരുവിലേക്കുള്ള സർവിസ് റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. ഉഡുപ്പി ഭാഗത്തുനിന്ന് വന്ന ഒരു ഗുഡ്സ് ടെമ്പോ ഇടിച്ചാണ് അപകടം.റോഡിലേക്ക് വീണ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. നാട്ടുകാർ പ്രഥമശുശ്രൂഷക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി, തുടർന്ന് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. വാമഞ്ചൂരിലെ കരാവലി കോളജിലെ വിദ്യാർഥിനിയായിരുന്ന പ്രേക്ഷ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.