Home പ്രധാന വാർത്തകൾ ബെംഗളൂരുവിൽ കൊടും തണുപ്പ്

ബെംഗളൂരുവിൽ കൊടും തണുപ്പ്

by admin

ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ പതിവിൽനിന്ന് ഭിന്നമായി ഇത്തവണ കൊടുംതണുപ്പെത്തി.ഏതാനും ദിവസമായി പകൽസമയംപോലും നഗരം തണുത്തുവിറയ്ക്കുകയാണ്. താപനില 14.7 ഡിഗ്രി സെൽഷ്യസ്വരെ താഴ്ന്നു്‌. യെലഹങ്കയിലാണ് ഈ താപനില രേഖപ്പെടുത്തിയത്.രാവിലെ പലയിടങ്ങളും മൂടൽമഞ്ഞ് മൂടിയനിലയിലാണ്.

വാഹനങ്ങൾക്ക് ലൈറ്റിട്ട് സഞ്ചരിക്കേണ്ടിവരുന്നു. തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ആളുകൾ പുറത്തിറങ്ങുന്നത്. ഡിസംബർ എത്തുംമുൻപേ ഇത്ര തണുപ്പ് അനുഭവപ്പെടുന്നത് നഗരത്തിന്റെ പഴയകാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്ന് പഴമക്കാർ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group