ബെംഗളൂരു: ബെംഗളൂരുവില്‍ കാറിനടിയില്‍ പെട്ട കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. നെലമംഗലയിലാണ് സംഭവം. വീടിന് മുന്നിലെ റോഡില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാർ ഇടിക്കുകയായിരുന്നു.കുട്ടി കാറിനടിയില്‍പ്പെട്ടിരുന്നു. മുൻചക്രങ്ങള്‍ കയറിയിറങ്ങിയെങ്കിലും കുട്ടി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
മുഖത്തും തലയിലും പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ നെലമംഗല പൊലീസ് കേസെടുത്തു.