ബെംഗളൂരു : മൈസൂരുവിലെ ഹുൻസൂരിൽ കാട്ടുതേനീച്ചയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം. ഹരവേ കല്ലഹള്ളി സ്വദേശി മാധവ് (56) ആണ് മരിച്ചത്.കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ തേനീച്ചകൾ കൂട്ടമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മാധവിനെ ഹുൻസൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മൈസൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.പക്ഷെ ജീവൻ രക്ഷിക്കാൻ ആയില്ല.
previous post