Home കേരളം തിരുവനന്തപുരത്തേക്ക് 16000, കോഴിക്കോട്ടേക്ക് 10000, കൊച്ചിക്ക് 12000; മലയാളികള്‍ക്ക് കനത്ത തിരിച്ചടി; വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നു

തിരുവനന്തപുരത്തേക്ക് 16000, കോഴിക്കോട്ടേക്ക് 10000, കൊച്ചിക്ക് 12000; മലയാളികള്‍ക്ക് കനത്ത തിരിച്ചടി; വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നു

by admin

തിരുവനന്തപുരം: മലയാളികള്‍ക്ക് കനത്ത തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്ക്. ക്രിസ്മസ് – പുതുവത്സര സീസണില്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി.ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ടിക്കറ്റിന് 16000 രൂപ വരെയായി. കോഴിക്കോട്ടേക്കുള്ള ടിക്കറ്റിൻ്റെ നിരക്ക് പതിനായിരം കടന്നു. കൊച്ചിയിലേക്കുള്ള ടിക്കറ്റിനും 12000 ത്തിലേറെ രൂപ ഇപ്പോള്‍ കൊടുക്കണം.

മുംബൈയില്‍ നിന്നും തിരുവനന്തപുരത്തേക്ക് 9000 രൂപ മുതല്‍ 16500 വരെയാണ് നിരക്ക്.കോഴിക്കോട്ടേക്ക് 8000 രൂപ മുതല്‍ 12000 രൂപ വരെ. കൊച്ചിക്ക് 17500 രൂപ വരെയായി. ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് 10,000 രൂപയായി നിരക്ക് ഉയർന്നു. വരും ദിവസങ്ങളില്‍ ഇനിയും ടിക്കറ്റ് നിരക്ക് ഇനിയും ഉയരും.

You may also like

error: Content is protected !!
Join Our WhatsApp Group