ബെംഗളൂരു : നഗരത്തിലെ ഓട്ടോറിക്ഷാ യാത്രകൾ മരണക്കിണറുകളിലൂടെയുള്ള ജീവന്മരണ പോരാട്ടംപോലെയാവുന്നു. ഡ്രൈവർമാരുടെ അശ്രദ്ധയും അതിവേഗവുമാണ് യാത്രക്കാരിൽ ഭീതിയുണ്ടാകുന്നത്.തിരക്കേറിയറോഡിലും ദേശീയപാതയിലും പാട്ടുകേട്ടും മൊബൈൽ ഫോണിൽ വീഡിയോ ആസ്വദിച്ചുമാണ് പലരും പായുന്നത്. ശ്രദ്ധയോടെ വാഹനം നിയന്ത്രിക്കാൻ യാത്രക്കാർ പറഞ്ഞിട്ടും ചെവിക്കൊള്ളുന്നില്ല.
അതിവേഗത്തിൽ പോകുന്ന ഓട്ടോക്കാരെ പിടികൂടാൻ ട്രാഫിക് പോലീസും തയ്യാറാകുന്നില്ല. കഴിഞ്ഞദിവസം നഗരത്തിലെത്തിയ കോഴിക്കോട് സ്വദേശികൾക്ക് പല ഓട്ടോകളിലും ഭീതിയോടെ യാത്രചെയ്യേണ്ടിവന്നു. ഒരു ഓട്ടോയിൽ ഡ്രൈവർ ഇയർഫോൺ ഉപയോഗിച്ച് പാട്ടുകേൾക്കുകയായിരുനെകിൽ മറ്റൊന്നിൽ മൊബൈൽ ഫോണിൽ റീൽസ് കാണുകയായിരുന്നു. ഇതിനൊപ്പം അതിവേഗംകൂടിയായതോടെ ഭീതിയിലായെന്ന് ഇവർ പറഞ്ഞു. ഇങ്ങനെ യാത്രതുടർന്നാൽ.അപകടം ഉറപ്പാണെന്ന് തോന്നിയതോടെ വീഡിയോ ഓഫ്ചെയ്യാൻ ഒരാളോട് കർശനമായി പറയേണ്ടിവന്നു. ഇതോടെ ഇയാൾ വീഡിയോ കാണുന്നത് നിർത്തിയെന്നും അപ്പോഴാണ് ശ്വാസംവീണതെന്നും ഇവർ പറഞ്ഞു.