Home പ്രധാന വാർത്തകൾ നാലാമതും ജനിച്ചത് പെണ്‍കുഞ്ഞ് ; നവജാതശിശുവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍

നാലാമതും ജനിച്ചത് പെണ്‍കുഞ്ഞ് ; നവജാതശിശുവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍

by admin

ബെംഗളൂരു ∙ നാലാമതും പെണ്‍കുഞ്ഞ് ജനിച്ചതോടെ കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. ബെളഗാവി രാംദുർഗ് മുഡകാവി ഗ്രാമത്തിലെ പ്രൈമറി ഹെല്‍ത്ത് സെന്ററിലാണ് അശ്വിനി ഹനുമന്ത ഹാലകട്ടി എന്ന യുവതി പെണ്‍കുഞ്ഞിനെ പ്രസവിച്ചത്.ആദ്യ 3 പ്രസവത്തില്‍ പെണ്‍കുഞ്ഞുങ്ങളായതിനാല്‍ നാലാമത്തേത് ആണ്‍കുട്ടി വേണമെന്നാണ് ആഗ്രഹമെന്ന് അശ്വിനി ബന്ധുക്കളോടു പറഞ്ഞിരുന്നു. ഹിരേമുളഗിയിലെ സ്വന്തം വീട്ടിലെത്തിയ യുവതി കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group