Home കേരളം സ്വര്‍ണവില ഞെട്ടിച്ചു; ഇന്ന് വന്‍ കുതിപ്പ്, ചൈനയും അമേരിക്കയും കുളംതോണ്ടുമോ? പവന്‍ വില അറിയാം

സ്വര്‍ണവില ഞെട്ടിച്ചു; ഇന്ന് വന്‍ കുതിപ്പ്, ചൈനയും അമേരിക്കയും കുളംതോണ്ടുമോ? പവന്‍ വില അറിയാം

by admin

കൊച്ചി : സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. രാജ്യാന്തര വിപണിയിലും കേരള വിപണിയിലും വില വര്‍ധിച്ചു. ഇനിയും വില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.അമേരിക്കന്‍ ഡോളര്‍ കരുത്തില്‍ നില്‍ക്കുന്നുണ്ടെങ്കിലും പലിശ നിരക്ക് സംബന്ധിച്ച ആശങ്കയും വ്യാപാര തര്‍ക്കവുമാണ് വിപണിയില്‍ പ്രതിസന്ധി. ഏത് സമയവും എന്തും സംഭവിക്കാമെന്ന മട്ടില്‍ നില്‍ക്കുന്ന വിപണി നിക്ഷേപകര്‍ക്ക് ആശങ്കയാണ് സമ്മാനിക്കുക.അമേരിക്കയും ചൈനയും കൂടുതല്‍ അടുക്കുമെന്ന സൂചനകള്‍ വരുന്നുണ്ട്. ഇന്ത്യന്‍ വിപണിയെ സംബന്ധിച്ച്‌ സന്തോഷിക്കാന്‍ സാധിക്കുന്ന നീക്കമല്ല ഇത്. അടുത്ത ഏപ്രിലില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈന സന്ദര്‍ശിക്കും. ചൈനയ്ക്കുള്ള താരിഫ് കുറച്ചുനല്‍കുകയും ചെയ്തു. പാകിസ്താന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കും അമേരിക്കയുടെ താരിഫ് കുറവാണ്. ഇന്ത്യയോട് അനുനയ നിലപാട് അമേരിക്ക സ്വീകരിക്കുന്നുമില്ല.ഈ സാഹചര്യം നിക്ഷേപകരെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് അകറ്റിയേക്കും.

ഇത് ഇന്ത്യയുടെ ഇറക്കുമതി ചെലവേറാന്‍ കാരണമാകുകയും കയറ്റുമതി പ്രതിസന്ധിയിലാക്കുകയും ചെയ്യും. വ്യാപാര കമ്മി വര്‍ധിക്കുന്ന ഈ സാഹചര്യം മികച്ച സാമ്ബത്തിക രംഗത്തിന് ഭൂഷണമല്ല. അതുകൊണ്ടുതന്നെ ഇന്ത്യന്‍ വിപണിയില്‍ ആശങ്ക നിഴലിച്ച്‌ നില്‍ക്കുന്നുണ്ട്.ഈ സാഹചര്യമാണ് കേരളത്തില്‍ സ്വര്‍ണവില വര്‍ധിപ്പിക്കുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 1400 രൂപയാണ് കൂടിയത്. 93160 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. അതേസമയം, അല്‍പ്പം കുറവായിരിക്കും മറ്റു കാരറ്റുകള്‍ക്ക്. വില ഇനിയും കൂടുമെന്ന പ്രചാരണമുള്ളതിനാല്‍ ആഭരണം വാങ്ങുന്നവര്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നത് നല്ലതാണ്.22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11645 രൂപുയം പവന് 93160 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9580 രൂപയും പവന് 76640 രൂപയുമാണ് ഇന്നത്തെ വില. 14 കാരറ്റ് ഗ്രാമിന് 7460 രൂപയും പവന് 59680 രൂപയുമാണ് പുതിയ വില. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4815 രൂപയും പവന് 38520 രൂപയുമാണ് ഇന്നത്തെ വില. വെള്ളിയുടെ ഗ്രാം വില 165 രൂപയാണ്.ഇന്ന് ഇന്ത്യന്‍ രൂപ അല്‍പ്പം നില മെച്ചപ്പെടുത്തിയത് ആശ്വാസമാണ്. രൂപയുടെ മൂല്യം ഇടിഞ്ഞാല്‍ സ്വര്‍ണവില ഇനിയും ഉയരുമായിരുന്നു. ഡോളറിനെതിരെ 89.06 എന്ന നിരക്കിലാണ് രൂപ. ഡോളര്‍ സൂചിക 100.24 എന്ന നിരക്കിലും. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരല്‍ വില 63 ഡോളര്‍ ആണ്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 4142 ഡോളറായി ഉയര്‍ന്നു.കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 94320 രൂപയായിരുന്നു. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ വൈകാതെ ഈ വില മറികടക്കും. ബിറ്റ് കോയിന്‍ വില ഇടിഞ്ഞത് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ കാരണമായിട്ടുണ്ട്. മാത്രമല്ല, ചൈന രഹസ്യമായി വലിയ അളവില്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നു എന്ന വിവരവും സ്വര്‍ണവില ഉയരാന്‍ കാരണമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group