ബെംഗളൂരു: നഗരത്തിലെ ആഡംബര ഹോട്ടലിൽ വച്ച് കാബിൻ ക്രൂവായ 26കാരിയെ 60കാരനായ പൈലറ്റ് ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ പൈലറ്റിനെതിരെ ബെംഗളൂരു പോലീസ് കേസെടുത്തു. ബെംഗളൂരുവിൽ നിന്ന് പുട്ടപർത്തിയിലേക്കു പോകേണ്ടിയിരുന്ന സ്വകാര്യ വിമാനക്കമ്പനിയുടെ കാബിൻ ക്രൂ അംഗമായ യുവതിയെയാണ് അതേ വിമാനത്തിലെ പൈലറ്റ് രോഹിത് ശരൺ ബലാത്സംഗം ചെയ്തത്.