കോഴിക്കോട്: വാട്ടർ ഹീറ്ററില്‍ ഒളിപ്പിച്ച് കടത്തിയ രാസലഹരി പിടികൂടി. 250 ഗ്രാം എംഡിഎംഎയും 99 എല്‍എസ്ഡി സ്റ്റാമ്ബുകളും ടാബ്ലറ്റുമാണ് കോഴിക്കോട് നഗരത്തില്‍ നിന്നും ഡാർസാഫ് സംഘം പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് തിരുവണ്ണൂർ സ്വദേശി റിഹ്വാൻ, മുഹമ്മദ് സയദ് എന്നിവർ അറസ്റ്റ് ചെയ്തു.ബെംഗളൂരുവില്‍ നിന്നും ടൂറിസ്റ്റ് ബസിലായിരുന്നു ലഹരി കടത്ത്. ആർക്കും സംശയം തോന്നാത്ത തരത്തില്‍ വാട്ടർ ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു ലഹരി കൊണ്ടുവന്നത്. നഗരത്തിലെ വിദ്യാർത്ഥികള്‍ക്ക് വില്‍പ്പന നടത്താനായിരുന്നു ലഹരി കൊണ്ടുവന്നത്. ഡാർസാഫ് സംഘം പ്രതികളെ കസബ പൊലീസിന് കൈമാറി.