Home കായികം തല പോലെ വരുമാ…; അജിത് കുമാറിന് ജെന്റില്‍മാൻ ഡ്രൈവര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം

തല പോലെ വരുമാ…; അജിത് കുമാറിന് ജെന്റില്‍മാൻ ഡ്രൈവര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം

by admin

ചെന്നൈ : നടൻ എന്നത് പോലെ റേസിങ് ഡ്രൈവർ എന്ന നിലയിലും പ്രശസ്തനാണ് തമിഴ് താരം അജിത് കുമാർ. നിരവധി പുരസ്കാരങ്ങള്‍ നേടിയ താരത്തെ തേടി മറ്റൊരു അംഗീകാരം കൂടി എത്തിയിരിക്കുന്നു – ജെന്റില്‍മാൻ ഡ്രൈവർ ഓഫ് ദ ഇയർ പുരസ്കാരം.ഫിലിപ്പ് ഷാരിയോള്‍ മോട്ടോർ സ്പോർട്ട് ഗ്രൂപ്പാണ് ഇറ്റലിയിലെ വെനീസില്‍ വച്ച്‌ താരത്തിന് അവാർഡ് സമ്മാനിച്ചത്. അജിത്തിന് ലഭിച്ച അംഗീകാരത്തില്‍ അഭിമാനം തോന്നുന്നുവെന്ന്, ചിത്രത്തോടൊപ്പം ജീവിത പങ്കാളി ശാലിനി ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.ഈ ബഹുമതി തനിക്ക് പ്രധാനപ്പെട്ട ഒന്നാണെന്ന് പുരസ്കാരം സ്വീകരിച്ചുകൊണ്ട് അജിത്ത് പറഞ്ഞു. “ഈ നിമിഷം ഞാൻ മിസ്റ്റർ ഫിലിപ്പ് ഷാരിയോളിനെ ഓർക്കാൻ ആഗ്രഹിക്കുന്നു. മിസ്റ്റർ ഷാരിയോളിനെക്കുറിച്ച്‌ ഞാൻ ഒരുപാട് നല്ല കാര്യങ്ങള്‍ കേട്ടിട്ടുണ്ട്-അദ്ദേഹം വളരെ നല്ല വ്യക്തിയായിരുന്നു. ജീവിതത്തില്‍ താൻ കണ്ടുമുട്ടിയ എല്ലാവർക്കും അദ്ദേഹം പ്രചോദനമായി എന്ന് ഞാൻ കേട്ടിട്ടുണ്ട്. മോട്ടോർസ്‌പോർട്ട് ലോകത്തെ എന്റെ അനുഭവം ആവേശകരവും, വെല്ലുവിളികള്‍ നിറഞ്ഞതും, സന്തോഷകരവുമായിരുന്നു,” നടൻ കൂട്ടിച്ചേർത്തു.

You may also like

error: Content is protected !!
Join Our WhatsApp Group