ബാംഗ്ലൂർ: ബാംഗ്ലൂർ ഇസ്ലാഹി സെന്ററിൻ്റെ നേതൃത്വത്തിൽ ശിവാജിനഗർ, ഒകാലിപുരം, ഇലക്ട്രോണിക് സിറ്റി മദ്രസകളുടെ സംയുക്തമായി സംഘടിപ്പിച്ച മദ്രസ ഫെസ്റ്റ് 2025–26 ആവേശകരമായി നടത്തി. ഇസ്ലാമിക് സോങ്, സ്പീച്ച്, സ്റ്റോറി ടെല്ലിംഗ്, സ്കിറ്റ്, ആക്ഷൻ സോങ്, സംഭാഷണം തുടങ്ങിയ ഇനങ്ങളിൽ വിദ്യാർത്ഥികൾ പ്രകടിപ്പിച്ച കഴിവുകൾ പ്രേക്ഷകരുടെ പ്രശംസ നേടി.മദ്രസ കോഓർഡിനേറ്റർ സൽമാൻ സ്വാഗതം നിർവഹിച്ചു. ഇസ്ലാഹി സെന്റർ പ്രസിഡന്റ് ബഷീർ കെ.വി. പരിപാടി ഉദ്ഘാടനം ചെയ്തു. മദ്രസ കൺവീനർ ജമീഷ് അധ്യക്ഷനായിരുന്നു.പ്രസിഡിയത്തിൽ നിസാം കെ. നസീർ, അബ്ദുൽ റഹ്മാൻ കുട്ടി, തഫസ്സുൽ എന്നിവരും സന്നിഹിതരായി. ഫിറോസ് സ്വലാഹി അവതരണം നിർവഹിച്ചു.അവസാനമായി മദ്രസ സദർ നിസാർ സ്വലാഹി നന്ദിപ്രസംഗം നടത്തി, പരിപാടിയുടെ വിജയത്തിനായി പരിശ്രമിച്ച അധ്യാപകർ, രക്ഷിതാക്കൾ, പ്രവർത്തകർ, വിദ്യാർത്ഥികൾ എന്നിവർക്ക് നന്ദി അറിയിച്ചു.അടിക്കുറിപ്പ്: മദ്രസ ഫെസ്റ്റ് ബാംഗ്ലൂർ ഇസ്ലാഹി സെന്ററിന്റെ പ്രസിഡണ്ട് കെ വി ബഷീർ സാഹിബ് നിർവഹിക്കുന്നു.