ബെംഗളൂരു; മെട്രോ നഗരങ്ങളില്‍ ഉയര്‍ന്ന നിലവാരത്തോടെ ജീവിക്കാന്‍ സ്വപ്‌നം കാണുന്നവരാണ് ഇന്ത്യന്‍ പ്രൊഫഷണലുകളില്‍ ഏറെയും.മികച്ച തൊഴില്‍ സാധ്യതകളും ഉയര്‍ന്ന ജീവിത നിലവാരവും സ്വാതന്ത്ര്യവും ആഗ്രഹിച്ച് ആയിരക്കണക്കിന് യുവാക്കളാണ് മുംബൈ, ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി തുടങ്ങിയ മെട്രോ നഗരങ്ങളിലേക്ക് ചേക്കേറുന്നത്. എന്നാല്‍ ഇവര്‍ക്കെല്ലാം കിട്ടുന്ന ശമ്ബളത്തിന് ജീവിക്കാനും അതില്‍ നിന്ന് ഒരു സമ്ബാദ്യം സ്വരുക്കൂട്ടാനും കഴിയുന്നുണ്ടോ?മെട്രോ നഗരങ്ങളില്‍ കുത്തനെ ഉയരുന്ന ജീവിതച്ചെലവ് നേരിടാന്‍ സാമ്ബത്തിക അച്ചടക്കം വളരെ പ്രധാനമാണ്. മുംബൈ, ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഒരു ഇടത്തരം പ്രൊഫഷണലിന് പ്രതിമാസം ലഭിക്കുന്ന ശരാശരി ശമ്ബളം ഏകദേശം 55,000 രൂപയോളമാണ്. ഈ കിട്ടുന്ന തുക എങ്ങനെ ചിലവഴിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഈ ശമ്ബളത്തില്‍ മെട്രോ നഗരങ്ങളില്‍ ഒറ്റയ്ക്ക് ജീവിക്കാനും ഒപ്പം ഒരു ചെറിയ സമ്ബാദ്യമുണ്ടാക്കാനും കഴിയുമോ എന്നതാണ് ഇവിടെ പരിശോധിക്കുന്നത്.
ഇന്ത്യയിലെ മെട്രോ നഗരങ്ങളായ മുംബൈ, ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഒരു പ്രൊഫഷണലിന്റെ ശരാശരി പ്രതിമാസ ജീവിതച്ചെലവ് സാധാരണയായി 30,000 മുതല്‍ 60,000 രൂപ വരെയാണ്. കിട്ടുന്ന ശമ്ബളത്തിന്റെ വലിയൊരു പങ്ക് പോകുന്നത് വാടക ഇനത്തിലാണ്.പലപ്പോഴും വരുമാനത്തിന്റെ 40 മുതല്‍ 50 ശതമാനം വരെ വാടകയിനത്തില്‍ പോകുന്നു. ഈ നഗരങ്ങളിലെ 1 ബിഎച്ച്‌കെ അപ്പാര്‍ട്ടുമെന്റുകള്‍ക്ക് സ്ഥലത്തിന്റെ വില അനുസരിച്ച് പ്രതിമാസം 15,000 മുതല്‍ 30,000 രൂപ വരെയാണ്. ഭക്ഷണം, ഗതാഗതം, മറ്റ് ചെലവുകള്‍ എന്നിവയ്ക്കായി പ്രതിമാസം 15,000 രൂപ മുതല്‍ 20,000 രൂപ വരെയാകും. വാടകത്തുക പലര്‍ ചേര്‍ന്ന് പങ്കിട്ടെടുക്കുന്നതും നഗരത്തില്‍ നിന്നും മാറത്താമസിക്കുന്നതും പ്രതിമാസ വാടക പതിനായിരത്തോളം രൂപ കുറയ്ക്കാന്‍ സഹായിക്കും. ഓഫീസിലേക്കുള്ള യാത്രയ്ക്കായി പൊതുഗതാഗത മാര്‍ഗങ്ങളെ ആശ്രയിക്കുക.പുറത്തു നിന്നുള്ള ഭക്ഷണം പരമാവധി ചുരുക്കുകയാണ് ചെലവു കുറയ്ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. താമസിക്കുന്ന മുറിയില്‍ തന്നെ ഭക്ഷണം ഉണ്ടാക്കിയാല്‍ ഭക്ഷണച്ചെലവുകള്‍ ഗണ്യമായി കുറയ്ക്കാന്‍ കഴിയും. ഷോപ്പിങ്ങിലെ തിരഞ്ഞെടുപ്പും ശ്രദ്ധാപൂര്‍വമാക്കിയാല്‍ ചെലവ് 7,000 മുതല്‍ 10,000 രൂപയില്‍ നിര്‍ത്താന്‍ കഴിയും.മെട്രോ നഗരങ്ങളില്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ ഏറെ വിനോദങ്ങള്‍ ഉണ്ടാകും. ഈ തിരഞ്ഞെടുപ്പുകള്‍ ശ്രദ്ധാപൂര്‍വമാക്കിയില്ലെങ്കില്‍ പണം കൈയില്‍ നിന്നു പോയ ശേഷമായിരിക്കും തിരിച്ചറിയുക. മൊബൈല്‍, വൈഫൈ, വിനോദങ്ങള്‍ എന്നിവയ്ക്കായി ഒരു 5,000 രൂപ ബജറ്റ് തീരുമാനിക്കുക. ആശുപത്രി ചെലവുകള്‍ക്കും പ്രതിമാസം ഒരു തുക നീക്കിവയ്ക്കുക. ശ്രദ്ധാപൂര്‍വം ബജറ്റ് ആസൂത്രണം ചെയതാല്‍ ശമ്ബളത്തിന്റെ 15-20 ശതമാനം (8,000-11,000 രൂപ) വരെ സമ്ബാദിക്കാന്‍ കഴിയും.സാമ്ബത്തിക സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുമ്ബോള്‍ ആഡംബര ചെലവുകള്‍ ഒഴിവാക്കുക എന്ന കടുത്ത തീരുമാനവും സ്വീകരിക്കേണ്ടി വരും. മെട്രോകളിലെ ജോലികളില്‍ ഏറ്റവും പുതിയ വെല്ലുവിളി അത് എത്രകാലത്തേക്ക് ഉണ്ടാകും എന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. പെട്ടെന്ന് ജോലി പോയാല്‍ പുതിയ ജോലി കണ്ടെത്തും വരെയുള്ള പ്രതിസന്ധി നേരിടാന്‍ ഒരു അടിയന്തര ഫണ്ട് കരുതി വയ്‌ക്കേണ്ടത് അത്യാവശ്യമാണ്.