Home പ്രധാന വാർത്തകൾ മുസ്ലീങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന തരത്തിൽ കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കും : മംഗളൂരു പോലീസ് കമ്മീഷണർ

മുസ്ലീങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന തരത്തിൽ കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കും : മംഗളൂരു പോലീസ് കമ്മീഷണർ

by admin

മംഗളൂരു: കിംവദന്തികൾ പ്രചരിപ്പിക്കുകയും മുസ്ലീം സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ഹിന്ദു, മുസ്ലീം സമൂഹങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുകയും ചെയ്യുന്നവർക്കെതിരെ കേസെടുക്കുമെന്ന് മംഗളൂരു പോലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡി മുന്നറിയിപ്പ് നൽകി.എല്ലായ്‌പ്പോഴും ചെയ്യുന്നതുപോലെ വർഗീയ വിദ്വേഷം പ്രചരിപ്പിക്കാനുള്ള തങ്ങളുടെ അജണ്ട മുന്നോട്ട് കൊണ്ടുപോകാൻ അക്രമികൾ ശ്രമിക്കുകയാണെന്ന് കമ്മീഷണർ പറഞ്ഞു.മംഗളൂരുവിൽ നിന്നും പുറത്തു നിന്നും ഒരു കൂട്ടമാളുകൾ കിംവദന്തികൾ പ്രചരിപ്പിക്കാൻ കഠിനമായി ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 10 ദിവസമായി അവർ പല പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരാനോ വ്യാജ വാർത്തകൾ സൃഷ്ടിക്കാനോ കഠിനമായി ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഇങ്ങിനെയുണ്ടായാൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്നും പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.പള്ളി പരിസരത്ത് ഗോമാംസം പാകം ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാൻ പോലീസ് പള്ളിയിൽ കയറി എന്ന വ്യാജ വാർത്തയുമായി ഒരു സോഷ്യൽ മീഡിയ പോസ്റ്റ് കഴിഞ്ഞ ദിവസം പ്രചരിക്കപ്പെട്ടിരുന്നു. ഈ പോസ്റ്റ് പരാമർശിച്ചു കൊണ്ടാണ് മംഗളൂരു പോലീസ് കമ്മീഷണർ മുന്നറിയിപ്പുകൾ നൽകിയത്. പോലീസ് പള്ളിയിൽ കയറി എന്ന സോഷ്യൽ മീഡിയ പോസ്റ്റിന് പള്ളിയുമായി യാതൊരു ബന്ധവുമില്ലെന്ന് മസ്ജിദ് അധികൃതർ വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group