Home പ്രധാന വാർത്തകൾ ശവം തിന്നും നരഭോജികള്‍: 2 വര്‍ഷത്തില്‍ ഭക്ഷിച്ചത് 100 ഓളം ശവങ്ങള്‍; കല്ലറകള്‍ തുറന്ന ഞെട്ടിക്കുന്ന സത്യം

ശവം തിന്നും നരഭോജികള്‍: 2 വര്‍ഷത്തില്‍ ഭക്ഷിച്ചത് 100 ഓളം ശവങ്ങള്‍; കല്ലറകള്‍ തുറന്ന ഞെട്ടിക്കുന്ന സത്യം

by admin

മരണശേഷം പ്രിയപ്പെട്ടവർക്ക് ശാന്തി ലഭിക്കുന്ന ഇടമാണ് ശ്മശാനം. എന്നാല്‍, പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ദരിയാഹൻ ഗ്രാമത്തിലെ ആ കല്ലറകള്‍ അങ്ങനെയായിരുന്നില്ല.ആരും വിശ്വസിക്കാതെ രീതിയില്‍ ഉള്ള ഒരു സംഭവം ആയിരുന്നു അവിടെ സംഭവിച്ചത്. പേടിപ്പെടുത്തുന്ന സൈക്കോ സിനിമകളെ വെല്ലുന്ന ഭീകര സംഭവം. ചുരുക്കി പറഞ്ഞാല്‍ പാകിസ്താനിലെ നരഭോജികളുടെ കഥ2011 ഏപ്രില്‍ 3-നാണ് ഈ ഭീതിയുടെ തുടക്കം. ദരിയാഹൻ ഗ്രാമത്തിലെ ശ്മശാനത്തില്‍ തലേദിവസം അടക്കം ചെയ്ത പെണ്‍കുട്ടിയുടെ ഖബർ കുഴിച്ചുമാറ്റപ്പെട്ട നിലയില്‍ കണ്ടെത്തി. മണ്ണിന്റെ സ്ഥാനചലനവും മനുഷ്യപ്രയത്നത്തിന്റെ ലക്ഷണങ്ങളും കണ്ടതോടെ നാട്ടുകാർ പരിഭ്രാന്തരായി. പോലീസ് എത്തി ഖബർ തുറന്നു പരിശോധിച്ചപ്പോള്‍, പെണ്‍കുട്ടിയുടെ മൃതദേഹം കാണാനില്ലായിരുന്നു. സംഭവം ദുരൂഹത നിറഞ്ഞതായി തോന്നിയതോടെ, നാട്ടുകാരും പോലീസും ചേർന്ന് അന്വേഷണം ആരംഭിച്ചു. ശവസംസ്കാര ചടങ്ങില്‍ സംശയകരമായ രീതിയില്‍ കണ്ട രണ്ട് ചെറുപ്പക്കാരെക്കുറിച്ച്‌ ലഭിച്ച വിവരങ്ങള്‍ പോലീസിനെ ഫർഹാൻ, ആരിഫ് അലി സഹോദരങ്ങളിലേക്ക് എത്തിച്ചു.ഏപ്രില്‍ 4-ന് പോലീസ് സംഘം ആരിഫിന്റെ വീട്ടിലെത്തി പരിശോധന ആരംഭിച്ചു. അടഞ്ഞുകിടന്ന ഒരു മുറി തുറന്നപ്പോള്‍, പോലീസിനെ കാത്തിരുന്നത് വിചിത്രമായ കാഴ്ചകളായിരുന്നു: ഇറച്ചിക്കറിയുള്ള പാത്രം, ഇറച്ചി വെട്ടാൻ ഉപയോഗിക്കുന്ന കട്ടിയുള്ള തടിമേശ, വലിയ കത്തി, കോടാലി എന്നിവയെല്ലാം കൊഴുപ്പും മാംസത്തിന്റെ അവശിഷ്ടങ്ങളും പറ്റിപ്പിടിച്ച്‌ കിടന്നിരുന്നു. കട്ടിലിനടിയില്‍നിന്നും കണ്ടെത്തിയ ഒരു വലിയ ബാഗ് തുറന്നതോടെ എല്ലാവരും ഞെട്ടി. കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹമായിരുന്നു അത്. എന്നാല്‍, മൃതദേഹത്തിന്റെ കാല്‍മുട്ടിന് താഴെയുള്ള ഭാഗം മുറിച്ചുമാറ്റിയ നിലയിലായിരുന്നു. ചോദ്യം ചെയ്യലില്‍ ആരിഫ് അലി ആ ഞെട്ടിക്കുന്ന സത്യം വെളിപ്പെടുത്തി: “താഴെയുള്ള ഭാഗം ഞങ്ങള്‍ കഷണങ്ങളാക്കി കറി വെച്ചായിരുന്നു. കുറച്ചു കറി ബാക്കിയുണ്ട്, അതാണ് സാർ കണ്ടത്.”ഒട്ടും ഭയമില്ലാതെയായിരുന്നു ആ മറുപടി.തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍, ഫർമാനും ആരിഫലിയും കൂടുതല്‍ ഭീകരമായ സത്യങ്ങള്‍ വെളിപ്പെടുത്തി. കഴിഞ്ഞ രണ്ടു വർഷമായി ഇവർ ശ്മശാനത്തില്‍നിന്നും മൃതദേഹങ്ങള്‍ കുഴിച്ചെടുത്ത് ഭക്ഷിക്കുന്നുണ്ടായിരുന്നു. രണ്ടു വർഷം കൊണ്ട് ഏകദേശം 100-ഓളം മൃതദേഹങ്ങള്‍ ഇവർ ഭക്ഷിച്ചു കഴിഞ്ഞിരുന്നു എന്ന് വെളിപ്പെടുത്തി.

ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിനെ തുടർന്ന് അധികാരികളുടെ അനുവാദത്തോടെ കഴിഞ്ഞ രണ്ടു വർഷമായി അടക്കം ചെയ്ത എല്ലാ ശവക്കല്ലറകളും തുറന്നു പരിശോധിച്ചു. ഫലം, പല ഖബറുകളിലും മൃതദേഹങ്ങളോ എല്ലുകളുടെ അവശിഷ്ടങ്ങളോ പോലും ഉണ്ടായിരുന്നില്ല. ഈ സംഭവം പാകിസ്ഥാനില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു.എന്നിരുന്നാലും തെളിവുകള്‍ സഹിതം കേസ് കോടതിയിലെത്തിയെങ്കിലും, വിചാരണയില്‍ പാകിസ്ഥാൻ നിയമത്തിലെ ഒരു വിചിത്രമായ പഴുത് വെളിപ്പെട്ടു. പാകിസ്ഥാൻ നിയമമനുസരിച്ച്‌, മനുഷ്യന്റെ മൃതദേഹം ഭക്ഷിക്കുന്നത് കുറ്റകരമായി കണക്കാക്കപ്പെട്ടിരുന്നില്ല. അതിനാല്‍, നരഭോജനം എന്ന കുറ്റത്തിന് അവരെ ശിക്ഷിക്കാൻ കഴിഞ്ഞില്ല. എന്നാല്‍, ഇവരുടെ പ്രവർത്തികള്‍ “സമൂഹത്തില്‍ ഭയം ഉണ്ടാക്കാൻ” കാരണമായി എന്നും, മൃതദേഹങ്ങളോട് “കാണിക്കേണ്ട ബഹുമാനം കാണിച്ചില്ല” എന്നുമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോടതി ഇരുവർക്കും വെറും രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. ഈ ലഘുവായ ശിക്ഷ രാജ്യവ്യാപകമായി വലിയ ചർച്ചകള്‍ക്ക് വഴിവച്ചു.2014 ഏപ്രില്‍ 14-ന്, ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങി അധികം വൈകാതെ ആരിഫ് അലി വീണ്ടും പിടിയിലായി. അയല്‍ക്കാരൻ വീട്ടില്‍നിന്നും വരുന്ന രൂക്ഷഗന്ധത്തെക്കുറിച്ച്‌ പരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഈ ഭീകരത വീണ്ടും പുറത്തുവന്നത്. വീട്ടിലെ അടുക്കളയില്‍ കണ്ട കാഴ്ച പോലീസിനെ ഞെട്ടിച്ചു: ഒരു തടിമേശപ്പുറത്ത് ഒരു കുഞ്ഞു തല ഇരിക്കുന്നുണ്ടായിരുന്നു, വെള്ളം തിളയ്ക്കുന്ന സ്റ്റൗവും സമീപത്തുണ്ടായിരുന്നു. ആരിഫ് അലിയെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍, കുട്ടിയുടെ ബാക്കി ഭാഗം കറിവച്ച്‌ കഴിച്ചു എന്നായിരുന്നു മറുപടി.സഹോദരൻ ഫർമാനെയും പോലീസ് പിടികൂടി. മുൻപ് നിയമത്തിലെ പഴുത് കാരണം ലഘുവായ ശിക്ഷ ലഭിച്ച സാഹചര്യത്തില്‍, ഇപ്രാവശ്യം പോലീസ് ശക്തമായ തെളിവുകളോടെയാണ് കേസ് കോടതിയില്‍ അവതരിപ്പിച്ചത്. ഈ ശൈലിയിലുള്ള ഭക്ഷണം ക്രമസമാധാന പ്രശ്നമുണ്ടാക്കും എന്ന നിഗമനത്തില്‍, കോടതി ഇരുവർക്കും 12 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. 2026 വരെ ആയിരുന്നു ശിക്ഷ എങ്കിലും കോടതിയില്‍ നല്ല നടപ്പിനെ അവരെ 2025 ല്‍ ശിക്ഷ കഴിജിഹ്. ലോകത്തെ നടുക്കിയ നരഭോജികളായ ഈ സഹോദരങ്ങളുടെ കഥ, മനുഷ്യന്റെ മനസ്സിന്റെ ഇരുണ്ട കോണുകളെക്കുറിച്ചുള്ള ഭീകരമായ ഓർമ്മപ്പെടുത്തലായി ഇന്നും നിലനില്‍ക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group