Home പ്രധാന വാർത്തകൾ ബെംഗളൂരുവില്‍ അവസാനവട്ട ഒരുക്കങ്ങളില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍; സസ്‌പെന്‍സ് ബാക്കി

ബെംഗളൂരുവില്‍ അവസാനവട്ട ഒരുക്കങ്ങളില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍; സസ്‌പെന്‍സ് ബാക്കി

by admin

ബെംഗളൂരു: രാജ്യത്തെ ട്രെയിന്‍ യാത്രക്കാര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍.പ്രീമിയം സൗകര്യങ്ങളോടെ രാത്രികാല യാത്ര വാഗ്ദാനം ചെയ്യുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ അധികം വൈകാതെ സര്‍വീസ് ആരംഭിക്കുമെന്നാണ് റെയില്‍വേ ഉറപ്പു നല്‍കുന്നത്. ബെംഗളൂരുവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ട്രെയിനുകള്‍ ഇപ്പോള്‍ പരീക്ഷണ ഘട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നത്.വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ രണ്ടാമത്തെ റേക്കും ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി ബെംഗളൂരുവില്‍ തിരിച്ചെത്തി. ഈ മാസം ആദ്യം ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് റേക്ക് നഗരത്തില്‍ എത്തിച്ചത്.ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎല്‍) ആണ് ഈ റേക്കുകള്‍ നിര്‍മ്മിച്ചത്. തുടര്‍ന്നാണ് വേഗപരിശോധനയ്ക്കായി ട്രയല്‍ റണ്ണുകള്‍ നടത്തിയത്.

ട്രയല്‍ റണ്ണിന് ശേഷം റിസര്‍ച്ച്‌ ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ഓര്‍ഗനൈസേഷനും റെയില്‍വേ സുരക്ഷാ കമ്മീഷണറും നിര്‍മാണത്തില്‍ ചില തിരുത്തലുകള്‍ ചൂണ്ടിക്കാട്ടി. റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്‌ അടുത്ത ഘട്ടം ആസൂത്രണം ചെയ്യുമെന്ന് ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.റെയില്‍വേയുടെ അംഗീകാരം ലഭിക്കുന്നതിന് മുമ്ബ് ഈ തിരുത്തലുകള്‍ അനിവാര്യമാണ്. നിര്‍ദേശിക്കപ്പെട്ട തിരുത്തലുകള്‍ വരുത്തുന്നതിനായി റേക്കുകള്‍ ഉടന്‍ തന്നെ അസംബ്ലി ലൈനിലേക്ക് മാറ്റും. സര്‍വീസ് ആരംഭിക്കുന്നതിന് മുന്‍പ് സുരക്ഷാ പരിശോധനകള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കും. ഈ വര്‍ഷം അവസാനത്തോടെ റേക്ക് പൂര്‍ണമായും സര്‍വീസിന് സജ്ജമാക്കാന്‍ കഴിയുമെന്നാണ് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്.ആദ്യത്തെ രണ്ട് റേക്കുകള്‍ക്ക് പുറമേ, എട്ട് റേക്കുകള്‍ കൂടി ബിഇഎംഎല്ലില്‍ നിന്ന് ഉടന്‍ വരാനുണ്ട്. അഞ്ച് സര്‍വീസുകള്‍ നടത്താന്‍ പര്യാപ്തമായ ആദ്യത്തെ 10 റേക്കുകളുടെ നിര്‍മ്മാണം അടുത്ത വര്‍ഷം മാര്‍ച്ചോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം സര്‍വീസ് നടത്തേണ്ട റൂട്ടുകള്‍ സംബന്ധിച്ച്‌ ഇതുവരെ തീരുമാനമായിട്ടില്ല. റേക്ക് പൂര്‍ണ സര്‍ട്ടിഫിക്കേഷന്‍ നേടിയതിനു ശേഷം മാത്രമേ റെയില്‍വേ അന്തിമ റൂട്ടുകള്‍ പ്രഖ്യാപിക്കൂ.ആഡംബര സൗകര്യങ്ങളുള്ള ഇന്റീരിയര്‍, കൂടുതല്‍ സുരക്ഷിതവും മെച്ചപ്പെട്ടതുമായ യാത്രാ സൗകര്യങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്താണ് വന്ദേ ഭാരത് സ്ലീപ്പര്‍ എത്തുന്നത്. ഇതുവരെയുള്ള രാത്രികാല ട്രെയിന്‍ യാത്രകളുടെ അനുഭവം തന്നെ മാറ്റിമറിക്കുന്നതായിരിക്കും വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളിലെ സുഖസൗകര്യങ്ങള്‍.

You may also like

error: Content is protected !!
Join Our WhatsApp Group