ബെംഗളൂരു: മഹാദേവപുര നിയോജകമണ്ഡലത്തില്‍ വന്‍തോതില്‍ ‘വ്യാജ വോട്ടര്‍മാരെ’ ഉള്‍പ്പെടുത്തിയതായി ആരോപണം, അന്വേഷണം ബെംഗളൂരു: 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ധാരാളം വ്യാജ വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയെന്ന ആരോപണത്തില്‍ ബെംഗളൂരു പോലിസ് കേസെടുത്തു.മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ഉദ്യോഗസ്ഥരും സ്വകാര്യ വ്യക്തികളും വ്യാജ പേരുകള്‍ ചേര്‍ത്തതായി ആരോപിച്ച് ബെംഗളൂരുവിലെ നല്ലുരുഹള്ളി സ്വദേശിയായ വൈ വിനോദ് (39) നല്കിയ പരാതിയില്‍ പറയുന്നു.ജനാധിപത്യ പ്രക്രിയകളെ ബാധിക്കുന്ന ഗുരുതരമായ ഒരു പ്രശ്നമാണ് വോട്ടര്‍ പട്ടികയിലെ കൃത്രിമത്വം.
2024 ലെ തിരഞ്ഞെടുപ്പിന് മുമ്ബ് മഹാദേവപുര വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയ വ്യാജ വോട്ടര്‍മാരെക്കുറിച്ച് സമഗ്രവും നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം നടത്തണം. ഈ കേസില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് വിനോദ് പറഞ്ഞു. വിഷയത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.