Home പ്രധാന വാർത്തകൾ ബെംഗളൂരുവിലെ ഇടത്തരക്കാരെ ബാധിക്കും; ബൈക്ക് ടാക്സിയെ തടയണമെന്ന് വിദഗ്ധസമിതി; വെള്ള നമ്ബര്‍ പ്ലേറ്റില്‍ ചാര്‍ജ് ഈടാക്കാനാകില്ല

ബെംഗളൂരുവിലെ ഇടത്തരക്കാരെ ബാധിക്കും; ബൈക്ക് ടാക്സിയെ തടയണമെന്ന് വിദഗ്ധസമിതി; വെള്ള നമ്ബര്‍ പ്ലേറ്റില്‍ ചാര്‍ജ് ഈടാക്കാനാകില്ല

by admin

ബെംഗളൂരു: ട്രാഫിക് ബ്ലോക്കുകള്‍ മറികടന്ന് ഓഫീസുകളിലേക്ക് പോകുന്നതിനും മറ്റും ഏറെ ഉപകാരപ്രദമായിരുന്ന ബൈക്ക് ടാക്സികളുടെ തിരിച്ചുവരവിന് തടസ്സമിട്ട് കർണാടക സർക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി.ബൈക്ക് ടാക്സികള്‍ നിയമവിരുദ്ധവും സുരക്ഷിതമല്ലാത്തതും നഗരത്തിലെ ഗതാഗതക്കുരുക്ക് വർദ്ധിപ്പിക്കുന്നതുമാണെന്ന് വിദഗ്ദ്ധ സമിതി കണ്ടെത്തി. അതെസമയം ഇരുചക്ര വാഹനങ്ങള്‍ ഇ-കൊമേഴ്‌സ് ഡെലിവറി സേവനങ്ങള്‍ക്കായി ഉപയോഗിക്കാൻ അനുമതി നല്‍കണമെന്നും സമിതി നിർദ്ദേശിച്ചിട്ടുണ്ട്. ആളുകളെ കൊണ്ടുപോകുന്ന ബൈക്ക് ടാക്സികള്‍ അപകടകരമാണെന്നാണ് കണ്ടെത്തല്‍.കർണാടക ട്രാൻസ്പോർട്ട് സെക്രട്ടറി എൻ വി പ്രസാദ് അധ്യക്ഷനായ സമിതിയാണ് ഈ റിപ്പോർട്ട് സമർപ്പിച്ചത്.ബൈക്ക് ടാക്സികള്‍ നിയമപരമായി സാധുവല്ലെന്ന് സമിതി പറഞ്ഞു. ഇവ യാത്രക്കാർക്കും റൈഡർമാർക്കും സുരക്ഷാ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ബെംഗളൂരുവിൻ്റെ നിലവിലുള്ള ഗതാഗത പ്രശ്നങ്ങള്‍ക്ക് ഇത് കൂടുതല്‍ വഷളായ അവസ്ഥ സൃഷ്ടിക്കുമെന്നും റിപ്പോർട്ടില്‍ പറയുന്നു. ട്രാഫിക് ബ്ലോക്കുകള്‍ വർദ്ധിപ്പിക്കും എന്നതാണ് പ്രശ്നം.ഡെലിവറി സാധനങ്ങള്‍ നടന്നും സൈക്കിളുകളിലും സ്വകാര്യ ഇരുചക്രവാഹനങ്ങളിലും കൊണ്ടുപോകാമെന്ന് സമിതി വ്യക്തമാക്കി. എന്നാല്‍ ഈ മേഖലയ്ക്ക് യാത്രാവാഹനങ്ങളുടെ സേവനങ്ങളുമായി ബന്ധമില്ലെന്നും സമിതി വ്യക്തമാക്കി. ഡെലിവറി ജോലികള്‍ക്ക് വാണിജ്യ വാഹനങ്ങള്‍ ഉപയോഗിക്കേണ്ടതില്ല. ബൈക്കുകളും മറ്റും മതിയെന്ന് റിപ്പോർട്ട് പറയുന്നു.ബൈക്ക് ടാക്സികള്‍ കർണാടകയില്‍ നിരോധിക്കണമെന്ന നിലപാടില്‍ സമിതി ഉറച്ചുനിന്നതോടെ ഇടത്തരക്കാരുടെ യാത്രാ സൗകര്യങ്ങളില്‍ വലിയൊരു തിരിച്ചടിയാണ് ഉണ്ടാകുന്നത്. യാത്രക്കാരെ കൊണ്ടുപോകാൻ തക്കതായ ഇൻല്‍ൂറൻസ് ബൈക്കുകള്‍ക്കില്ല.

ഇത്തരം സേവനങ്ങള്‍ക്ക് സാധുവായ പെർമിറ്റുകളും ഇരുചക്ര വാഹനങ്ങള്‍ക്ക് ഇല്ല. ഇതുമൂലം ഓപ്പറേറ്റർമാർക്കും യാത്രക്കാർക്കും സാമ്ബത്തികവും സുരക്ഷാപരവുമായ പ്രശ്നങ്ങളുണ്ടാകുമെന്നാണ് സമിതി പറയുന്നത്.മോട്ടോർ വാഹന നിയമപ്രകാരം പണം വാങ്ങി യാത്രക്കാരെ കൊണ്ടുപോകുന്നതിന് വാണിജ്യ രജിസ്ട്രേഷനും ട്രാൻസ്പോർട്ട് പെർമിറ്റും ആവശ്യമാണ്. സ്വകാര്യ ഇരുചക്രവാഹനങ്ങള്‍ക്ക് വെള്ള നമ്ബർ പ്ലേറ്റുകളാണ് ഉള്ളത്. ഇത് വാടകയ്ക്ക് യാത്രക്കാരെ കൊണ്ടുപോകാൻ നിയമപരമായി അനുവദിക്കുന്നില്ല.ബൈക്ക് ടാക്സികളെ തടയാൻ നിലവിലുള്ള നിയമങ്ങള്‍ കർശനമായി നടപ്പിലാക്കാൻ സമിതി നിർദ്ദേശിക്കുന്നു. ഒപ്പം ഗിഗ് വർക്കേഴ്സ് ആക്ടിന് കീഴില്‍ ഡെലിവറി, സേവന മേഖലകളില്‍ ഇരുചക്ര വാഹനങ്ങളെ നിയമപരമായി ഉള്‍ക്കൊള്ളാനും സമിതി ശുപാർശ ചെയ്യുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group