ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള വാക്സിന് പരീക്ഷണം അവസാന ഘട്ടത്തിലേക്ക്. 2-6 പ്രായത്തിലുള്ള കുട്ടികള്‍ക്കുള്ള കോവാക്സിന്റെ രണ്ടാം ഡോസ് പരീക്ഷണം അടുത്ത ആഴ്ച നടക്കുമെന്നാണ് റിപ്പോര്‍ട്ട്. കുട്ടികളെ അവരുടെ പ്രായത്തിനനുസരിച്ച് തരം തിരിച്ചാണ് പരീക്ഷണം നടത്തുന്നത്. ഓരോ പ്രായത്തിലുമുള്ള 175 കുട്ടികളെയാണ് പരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വാക്സിന് രണ്ടാം ഡോസ് പൂര്‍ത്തിയാക്കിയ ശേഷം ആഗസ്റ്റ് അവസാനം ഇടക്കാല റിപ്പോര്‍ട്ട് തയാറായേക്കും. കുട്ടികള്‍ക്ക് വാക്സിന് എത്രത്തോളം സുരക്ഷിതമാണെന്ന് ഇടക്കാല റിപ്പോര്‍ട്ടില്‍ വ്യക്തമാകുമെന്നാണ് പ്രതീക്ഷ.
6നും 12നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കോവാക്സിന് രണ്ടാം ഡോസ് നേരത്തെ നല്‍കിയിരുന്നതായി ഡല്‍ഹി എയിംസ് അധികൃതര്‍ വ്യക്തമാക്കി.
സെപ്റ്റംബറില്‍ കുട്ടികള്‍ക്കുള്ള വാക്സിന് തയാറാകുമെന്ന് നേരത്തെ എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ അറിയിച്ചിരുന്നു.
18 വയസിന് താഴെയുള്ള കുട്ടികള്‍ക്കുള്ള വാക്സിന്റെ പരീക്ഷണം അവസാന ഘട്ടത്തിലാണെന്ന് കഴിഞ്ഞ ആഴ്ച കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈകോടതിയെ അറിയിച്ചിരുന്നു. കോവാക്സിന് മാത്രമല്ല സൈഡസ് കാഡില വാക്സിനും രാജ്യത്ത് കുട്ടികളില്‍ പരീക്ഷിക്കുന്നുണ്ട്. കോവിഡ് മൂന്നാം തരംഗത്തിന് മുമ്ബ് ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള വാക്സിന് തയാറാക്കാനാണ് അധികൃതരുടെ ശ്രമം.
മീനാവുമ്പോ അത് മലയാളത്തനിമയോടെ ചേരുവകളെല്ലാം ചേർത്ത് വീട്ടിൽ തന്നെ പാചകം ചെയ്യണം. അതാണ് ഒരു മലയാളിയുടെ സന്തോഷം. *Dayfresh* വിശ്വസിക്കുന്നതും നിലനിർത്താൻ ശ്രമിക്കുന്നതും അതു തന്നെയാണ്. ഏതാനും വർഷങ്ങളായി ബെംഗളൂരുവിൽ *ഫ്രഷ് ആയ കടൽ വിഭവങ്ങൾ, ചിക്കൻ, മട്ടൻ* എന്നിവ മികച്ച വിലയിൽ വിൽക്കുന്ന ഒരു സംരംഭമാണിത്. ഇപ്പോൾ *ബെംഗളൂരുവിൽ എവിടെ നിന്നും Dayfresh ആപ്പ് വഴി നിങ്ങൾക്ക് ഓർഡർ ചെയ്യാവുന്നതാണ്.* പിറ്റേ ദിവസം രാവിലെ 10 മണിക്ക് മുൻപേ നിങ്ങളുടെ വാതിൽക്കൽ Dayfresh ഉണ്ടാവും. അപ്പോ എങ്ങനെയാ? ഈ വീക്കെന്റിൽ നല്ല ഒരു നോൺ-വെജ് റെസിപ്പി പരീക്ഷിക്കണ്ടേ?*ഇപ്പോൾ തന്നെ Dayfresh ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഓർഡർ ചെയ്തോളൂ….*Play Store:- App Store:- https://apple.co/3i54JyH