Home തിരഞ്ഞെടുത്ത വാർത്തകൾ ലോകത്തെ മികച്ച നഗരങ്ങള്‍; ലണ്ടന് പിന്നാലെ ബെംഗളൂരു; ഡല്‍ഹിയെ പോലും പിന്നിലാക്കിയ കാരണങ്ങള്‍ ഇതാണ്

ലോകത്തെ മികച്ച നഗരങ്ങള്‍; ലണ്ടന് പിന്നാലെ ബെംഗളൂരു; ഡല്‍ഹിയെ പോലും പിന്നിലാക്കിയ കാരണങ്ങള്‍ ഇതാണ്

by admin

ബെംഗളൂരു: ഇന്ത്യയില്‍ അതിവേഗം വളരുന്ന ഐടി നഗരങ്ങളില്‍ ഒന്നാണ് ബെംഗളൂരു. ഇന്ത്യയിലെമ്ബാടും നിന്നും ലക്ഷക്കണക്കിന് ആളുകളാണ് ബെംഗളൂരില്‍ താമസിച്ച്‌ ഐടി മേഖലയില്‍ ജോലി ചെയ്യുന്നത്.യുവത്വത്തിന്റെ ആഘോഷമാണ് ബെംഗളൂരു എന്നൊക്കെ പറയാറുണ്ടെങ്കിലും പ്രായമായവര്‍ക്കും കുടുംബങ്ങള്‍ക്കും എല്ലാവര്‍ക്കും ആസ്വാദ്യകരമായ നിരവധി സ്ഥലങ്ങള്‍ ഇവിടെയുണ്ട്. ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ബെംഗളൂരു ജീവിത നിലവാരത്തിലും ഉയര്‍ന്നുനില്‍ക്കുന്ന നഗരമാണ്.ഇപ്പോഴിതാ, ലോകത്തെ ഏറ്റവും മികച്ച 30 നഗരങ്ങളില്‍ ഒന്നായി ബെംഗളൂരുവിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. ലോകപ്രശസ്തമായ റെസൊണന്‍സ് കണ്‍സള്‍ട്ടന്‍സി ഈ വര്‍ഷം പുറത്തിറക്കിയ ആഗോള നഗരങ്ങളുടെ റിപ്പോര്‍ട്ടിലാണ് ബെംഗളൂരുവിന് 29-ാം സ്ഥാനം ലഭിച്ചിരിക്കുന്നത്. പട്ടികയില്‍ ഒന്നാം സ്ഥാനം ലണ്ടനാണ് എന്നറിയുമ്ബോഴാണ് ഈ ദക്ഷിണേന്ത്യന്‍ നഗരത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നത്. തുടര്‍ച്ചയായ പതിനൊന്നാം വര്‍ഷമാണ് ലണ്ടന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്.

റെസൊണന്‍സ് കണ്‍സള്‍ട്ടന്‍സി വിലയിരുത്തിയ 270 നഗരങ്ങളില്‍ നിന്നാണ് ബെംഗളൂരുവിന് 29 ആം സ്ഥാനം ലഭിച്ചത്. ഒരു ഐടി നഗരം എന്നതിലുപരി ജീവിതശൈലിയിലുള്ള നിലവാരവും നഗരത്തിന്റെ ആകര്‍ഷണങ്ങളും കൂടിയാണ് വിലയിരുത്തപ്പെട്ടത്. പ്രകൃതി സൗഹൃദമായ പാര്‍ക്കുകളും പച്ചപ്പ് നിറഞ്ഞ നഗരവീഥികളും ഭക്ഷണത്തിലെ വൈവിധ്യവും ഷോപ്പിങ്ങിനുള്ള അനന്തമായ സാധ്യതകളും കുടുംബ സൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങളും ഈ പട്ടികയില്‍ ഇടം പിടിക്കാന്‍ കാരണമായി.ആഗോള പട്ടികയില്‍ ഇടം നേടിയ മറ്റ് മൂന്ന് ഇന്ത്യന്‍ നഗരങ്ങള്‍ മുംബൈയും ഡല്‍ഹിയും ഹൈദരാബാദുമാണ്. എന്നാല്‍ ഇതൊക്കെ ബെംഗളൂരുവിന് പിന്നിലാണ്. മുംബൈ നാല്‍പതാം സ്ഥാനത്തും ഡല്‍ഹി 54-ാം സ്ഥാനത്തും ഹൈദരാബാദ് 82-ാം സ്ഥാനത്തുമാണ്. പൈതൃക നഗരം എന്ന നിലയിലാണ് ഹൈദരാബാദ് പട്ടികയില്‍ ഇടം പിടിക്കാന്‍ കാരണം.അതിവേഗം വളരുന്ന ബെംഗളൂരുവിലെ ഐടി മേഖല, മെട്രോ ഉള്‍പ്പെടെയുള്ള മികച്ച കണക്ടിവിറ്റികള്‍, ബന്നാര്‍ഘട്ടയിലെ വന്യജീവി മേഖല, വാസ്തുവിദ്യാ അത്ഭുതങ്ങളായ വിധാന്‍ സൗധ, ബാംഗ്ലൂര്‍ പാലസ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളും പരമ്ബരാഗത ഭക്ഷണം മുതല്‍ സീ ഫുഡ് വരെയുള്ള ഭക്ഷണ വൈവിധ്യം, വൈവിധ്യമാര്‍ന്ന ഷോപ്പിംഗ് ഓപ്ഷനുകള്‍ എന്നിയൊക്കെ വിലയിരുത്തിയാണ് 29-ാം സ്ഥാനം ലഭിച്ചത്. പുതുതായി തുറന്ന ബെംഗളൂരു നമ്മ മെട്രോ യെല്ലോ ലൈന്‍ വരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇത് നഗരത്തിലെ കണക്ടിവിറ്റി കൂടുതല്‍ മെച്ചപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group