Home കേരളം ഇടുക്കിയില്‍ നാല് വയസുള്ള മകനെയും അമ്മയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കിയില്‍ നാല് വയസുള്ള മകനെയും അമ്മയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

by admin

ഇടുക്കി: ഇടുക്കി പണിക്കൻകുടിയില്‍ നാല് വയസുള്ള മകനെയും അമ്മയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പണിക്കൻകുടി പറുസിറ്റി സ്വദേശി പെരുമ്ബള്ളികുന്നേല്‍ രഞ്ജിനി (30), മകൻ ആദിത്യൻ എന്നിവരാണ് മരിച്ചത്.ആത്മഹത്യ ചെയ്യുമെന്ന് ഭർത്താവ് ഷലറ്റിനെ രഞ്ജിനി വിളിച്ചറിയിച്ചിരുന്നു. മകനെ കൊലപ്പെടുത്തിയ ശേഷം രഞ്ജിനി ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വെള്ളത്തൂവല്‍ പൊലീസ് അന്വേഷണം തുടങ്ങി.രഞ്ജിനിയുടെ ഭർത്താവ് ഷാലറ്റ് ജോലികഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവമറിയുന്നത്. അവശനിലയില്‍ കണ്ടെത്തിയ ആദിത്യനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

You may also like

error: Content is protected !!
Join Our WhatsApp Group