Home പ്രധാന വാർത്തകൾ ട്രാഫിക് പിഴകളില്‍ 50% കിഴിവ് പ്രഖ്യാപിച്ച്‌ ഈ സംസ്ഥാനം; ഡിസംബര്‍ 12 വരെ അവസരം

ട്രാഫിക് പിഴകളില്‍ 50% കിഴിവ് പ്രഖ്യാപിച്ച്‌ ഈ സംസ്ഥാനം; ഡിസംബര്‍ 12 വരെ അവസരം

by admin

ബെംഗളൂരു: ഗതാഗത ലംഘനങ്ങള്‍ക്ക് തീര്‍പ്പാക്കാത്ത ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച്‌ കര്‍ണാടക സര്‍ക്കാര്‍.ഇന്ന് (നവംബര്‍ 21) മുതല്‍ ഡിസംബര്‍ 12 വരെയാണ് ഈ ഇളവ് പ്രാബല്യത്തിലുള്ളത്. വാഹന ഉടമകള്‍ക്ക് വലിയ ആശ്വാസമേകുന്ന പ്രഖ്യാപനമാണ് കര്‍ണാടക സര്‍ക്കാര്‍ നടത്തിയത്. പിഴ കുടിശിക ഇനിയും അടച്ചിട്ടില്ലാത്തവര്‍ ഈ പ്രത്യേക ഇളവ് ഉപയോഗപ്പെടുത്തി പിഴ അടയ്ക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.ഇതാദ്യമായല്ല, കര്‍ണാടക സര്‍ക്കാര്‍ ട്രാഫിക് പിഴകളില്‍ ഇളവ് നല്‍കുന്നത്. ഈ വര്‍ഷം ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 12 വരെ സമാനമായ ഇളവുകള്‍ അനുവദിച്ചിരുന്നു. കൂടുതല്‍ വാഹന ഉടമകളെ പിഴ അടയ്ക്കാന്‍ പ്രേരിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ആയിരക്കണക്കിന് വാഹന ഉടമകള്‍ ഈ സമയപരിധിക്കുള്ളില്‍ പിഴ അടച്ചുതീര്‍ത്തു. ഇതുവഴി കോടിക്കണക്കിന് രൂപയാണ് സര്‍ക്കാരിന് ലഭിച്ചത്.

കഴിഞ്ഞ തവണ ഈ അവസരം ഉപയോഗപ്പെടുത്താത്തവര്‍ക്ക് ഇത്തവണ 50 ശതമാനം ഇളവോടെ പിഴ അടയ്ക്കാം.പൊലീസ് വകുപ്പിന്റെ മൊബൈല്‍ ഇ-ചെല്ലാന്‍ സംവിധാനം വഴി രേഖപ്പെടുത്തിയ കേസുകളിന്മേലുള്ള പിഴകള്‍ക്കാണ് 50% ഇളവ് ലഭിക്കുക. മദ്യപിച്ച്‌ വാഹനമോടിക്കല്‍, വാഹനത്തില്‍ അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ ആളുകളെ കയറ്റല്‍, അപകടകരമായ ഡ്രൈവിംഗ് തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് ഈ കിഴിവ് ബാധകമല്ല.വാഹന ഉടമകള്‍ക്ക് വിവിധ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി അന്‍പതു ശതമാനം ഇളവോടെ പിഴ അടയ്ക്കാവുന്നതാണ്. വാഹന ഉടമയുടെ ഏറ്റവും അടുത്തുള്ള കര്‍ണാടക വണ്‍ കേന്ദ്രങ്ങള്‍, ട്രാഫിക് പൊലീസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ ചെന്ന് നേരിട്ടു പിഴ അടയ്ക്കാം.കര്‍ണാടക സ്റ്റേറ്റ് പൊലീസ് ആപ്പ്, ആഠജ അടഠൃമങ ആപ്പ്, കര്‍ണാടക വണ്‍, ബാംഗ്ലൂര്‍ വണ്‍ പോര്‍ട്ടലുകള്‍ എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയും പിഴ അടയ്ക്കാം.അതേസമയം, ഡിസംബര്‍ 12 കഴിഞ്ഞാല്‍ വാഹന ഉടമകള്‍ കിഴിവില്ലാതെ മുഴുവന്‍ പിഴത്തുകയും അടയ്ക്കേണ്ടി വരും. അവസാന നിമിഷത്തെ തിരക്കും സാങ്കേതിക തടസ്സങ്ങളും ഒഴിവാക്കാന്‍ ഡിസംബര്‍ 12-ന് മുമ്ബ് തന്നെ പിഴ അടയ്ക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.കുടിശികയുള്ള പിഴകള്‍ നേരത്തെ അടച്ചു തീര്‍ക്കുന്നത് ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള നിയമപരമായ സങ്കീര്‍ണതകളും വാഹനത്തിന്റെ രേഖകള്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട തടസങ്ങളും ഒഴിവാക്കാന്‍ സഹായിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

You may also like

error: Content is protected !!
Join Our WhatsApp Group